Quantcast

ഹോങ്കോങില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മരണമണി മുഴങ്ങുന്നു- അവസാന പത്രമായ ആപ്പിള്‍ ഡെയ്ലിയും കളമൊഴിഞ്ഞു

പത്രത്തിനെതിരേ സർക്കാർ നടപടികൾ വർധിച്ചതോടെ പത്രത്തിന്‍റെ പ്രചാരത്തിൽ കനത്ത വർധനവാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച 5 ലക്ഷം കോപ്പികളാണ് പത്രം പുറത്തിറക്കിയത്.

MediaOne Logo

Web Desk

  • Published:

    25 Jun 2021 2:07 PM GMT

ഹോങ്കോങില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മരണമണി മുഴങ്ങുന്നു- അവസാന പത്രമായ ആപ്പിള്‍ ഡെയ്ലിയും കളമൊഴിഞ്ഞു
X

ഹോംങ്കോങിലെ അവസാന പത്രമായ ആപ്പിൾ ദിനപത്രം വ്യാഴാഴ്ച അവരുടെ അവസാന പത്രം പുറത്തിക്കി- അപ്പോള്‍ ഹോങ്കോങിലെ ജനത ഇങ്ങനെ പറഞ്ഞു... സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ യുഗം അവസാനിച്ചിരിക്കുന്നു.

26 വർഷം പഴക്കമുള്ള ആപ്പിൾ ദിനപത്രം ഹോംങ്കോങ് സർക്കാരിൽ നിന്ന് കടുത്ത എതിർപ്പുകൾ അതിജീവിച്ച് നിലനിന്ന ഹോംങ്കോങിലെ അവസാന പത്രമാണ്. എന്നാൽ സർക്കാർ കടുത്ത നടപടികൾ എടുത്തതോടെ പത്രത്തിന്‍റെ നിലനിൽപ്പ് തുലാസിലായി. കഴിഞ്ഞയാഴ്ച പത്രത്തിന്റെ ഉടമയെ സർക്കാർ ജയിലാക്കിയിരുന്നു. പത്രത്തിന്റെ സ്വത്തുകൾ മരവിപ്പിക്കുകയും, കമ്പ്യൂട്ടറുകൾ കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ പത്രത്തിന്റെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഹോംങ്കോങ് സർക്കാർ പുറത്തിറക്കിയ ദേശീയ സുരക്ഷ നിയമം അനുസരിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജീവനക്കാരുടെ സുരക്ഷയും ജീവനക്കാരുടെ പരിഗണനകളും ചൂണ്ടിക്കാട്ടി തങ്ങളുടെ അവസാന അച്ചടി പതിപ്പ് വ്യാഴാഴ്ച പ്രവർത്തിപ്പിക്കാനും ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നത് നിർത്താനും മാനേജ്മെന്റ് തീരുമാനിച്ചതായി ആപ്പിൾ ഡെയ്ലി അറിയിച്ചു. പത്രം അച്ചടി നിർത്തുന്നതോടെ മാധ്യമ പ്രവർത്തകരടക്കം നൂറുക്കണക്കിന് ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്.

സ്വതന്ത്രമായി സംസാരിക്കാൻ പറ്റുമായിരുന്ന ആ കാലം ഇല്ലാതായിരിക്കുന്നു എന്നാണ് പത്രം അച്ചടി നിർത്തിയതിനെ കുറിച്ച് ഹോംങ്കോങിലെ ജേണലിസം അധ്യാപകൻ ഷറോൺ ഫാസ്റ്റ് പ്രതികരിച്ചത്. ആപ്പിൾ ദിനപത്രം ഇല്ലാതാകുക എന്നത് തങ്ങൾ ഒരു തകർച്ചയുടെ വക്കിലാണ് എന്നതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ രാഷ്ട്രീയ രംഗത്തുനിന്ന് പ്രതിപക്ഷ ഗ്രൂപ്പുകളെ നീക്കം ചെയ്യുകയും തെരുവ് പ്രതിഷേധം അവസാനിപ്പിക്കുകയും ജനാധിപത്യ അനുകൂല പ്രവർത്തകരെ ജയിലിലടയ്ക്കുകയും ചെയ്ത ശേഷം അധികാരികൾ മാധ്യമങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ഹോങ്കോങിലെ മാധ്യമ പ്രവർത്തകർ ആരോപിച്ചു.

ദേശീയ സുരക്ഷയ്ക്ക് എതിരേ പ്രവർത്തിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ആപ്പിൾ ദിനപത്രത്തിനെതിരേ സർക്കാർ നടപടികളെടുക്കുന്നത്. 2019 മുതൽ പ്ത്രത്തിൽ വന്ന 30 ലേഖനങ്ങൾ വിദേശ രാജ്യങ്ങളുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സർക്കാർ ആരോപിക്കുന്നത്.പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തു എന്നാരോപിച്ച് പത്രത്തിന്റെ ഉടമയായ ലൈ യെ സർക്കാർ ജയിലടച്ചിരുന്നു.




1995 മുതൽ അച്ചടിച്ചുവരുന്ന ആപ്പിൾ പത്രം ഹോങ്കോങിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ദിനപത്രമാണ്. ആ പത്രമാണ് സർക്കാരിന്റെ ദുർനടപടികളിൽ പിടിച്ചു നിൽക്കാനാകാതെ ഇന്നലെ അടച്ചുപൂട്ടിയത്. പത്രത്തിനെതിരേ സർക്കാർ നടപടികൾ വർധിച്ചതോടെ പത്രത്തിന്റെ പ്രചാരത്തിൽ കനത്ത വർധനവാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച 5 ലക്ഷം കോപ്പികളാണ് പത്രം പുറത്തിറക്കിയത്.

പത്രത്തിന്റെ അവസാന എഡിഷൻ പ്രിന്‍റ് ചെയ്യുന്ന ബുധനാഴ്ച രാത്രി നിരവധി പേരാണ് പത്രത്തിന് അവസാനം വരെ പിന്തുണ നൽകുമെന്ന് അറിയിച്ചുകൊണ്ട് പത്രത്തിന്റെ പ്രധാന ഓഫീസിൽ എത്തിച്ചേർന്നത്. പിന്തുണച്ചവർക്ക് മൊബൈൽ ഫ്‌ലാഷ് തെളിച്ചാണ് അഭിവാദ്യമറിയിച്ചത്. അതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ െൈവറലായിരുന്നു.




TAGS :

Next Story