Quantcast

പാകിസ്താനിലെ പൊതു പരിപാടിക്കിടെ ചാവേർ സ്ഫോടനം: മരണം 44 ആയി; ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്ക്

500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്

MediaOne Logo

Web Desk

  • Published:

    31 July 2023 12:40 AM GMT

At least 44 killed, several hurt in bomb blast during political rally in Pakistan,Pakistan explosion,Pakistan blast,പാക് സ്ഫോടനം,പാകിസ്താന്‍ സ്ഫോടനം,ചാവേര്‍ സ്ഫോടനം
X

ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബജൗറിൽ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 പേർ കൊല്ലപ്പെട്ടു.പാകിസ്താനിലെ ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവർഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറിൽ ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്.

200ലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പാർട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.

പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. 10 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ബജൗറിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ജെ.യു.ഐ-എഫ് തലവൻ മൗലാന ഫസലുർ റഹ്മാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അസം ഖാന്‍ അനുശോചനം രേഖപ്പെടുത്തി.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

TAGS :

Next Story