Quantcast

ഡിഗ്രിക്ക് ഒരു വര്‍ഷം 20 ലക്ഷം വരെ സ്‌കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് യു.എസ് സർവകലാശാല

അമേരിക്കയിൽ ഡിഗ്രി കോഴ്‌സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷനലുകൾക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം

MediaOne Logo

Web Desk

  • Updated:

    2023-02-09 14:50:59.0

Published:

9 Feb 2023 2:42 PM GMT

AugustanaUniversityscholarships, scholarshipsinUS
X

വാഷിങ്ടൺ: ഡിഗ്രി കോഴ്‌സുകൾക്ക് വമ്പൻ സ്‌കോഷർഷിപ്പ് പ്രഖ്യാപിച്ച് യു.എസ് സർവകലാശാല. യു.എസ് സംസ്ഥാനമായ സൗത്ത് ഡകോട്ടയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ അഗസ്റ്റാന യൂനിവേഴ്‌സിറ്റിയാണ് യു.ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രതിവർഷം 25,000 ഡോളർ(ഏകദേശം 20 ലക്ഷം രൂപ) വരെയാണ് സർവകലാശാല യു.ജി കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എസിലെ പഴക്കമേറിയ സ്വകാര്യ സർവകലാശാലകളിലൊന്നാണ് അഗസ്റ്റാന. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സർവകലാശാല സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. അക്കാദമികമായി മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

സ്‌കോളർഷിപ്പ് ലഭിക്കാൻ എന്തുവേണം?

-ഡിഗ്രി കോഴ്‌സുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷനലുകൾക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം.

-ബിസിനസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്‌സ്, മാത്‌സ്, അക്കൗണ്ടിങ്, സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ഡാറ്റാ സയൻസ് അടക്കമുള്ള വിഷയങ്ങളിലാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

-20,000 ഡോളറിന്റെ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവർക്ക് ചുരുങ്ങിയത് 1100 സാറ്റ്(യു.എസിലെ സ്ഥാപനങ്ങളിൽ പഠനം നടത്താനുള്ള യോഗ്യതയായി പരിഗണിക്കുന്ന ടെസ്റ്റ്) സ്‌കോർ, അല്ലെങ്കിൽ 6.5/തത്തുല്യ ഐ.ഇ.എൽ.ടി.എസ് സ്‌കോർ വേണം. 3.0 ജി.പി.എ(ഗ്രേഡ് പോയിന്റ് ആവറേജ്)യും നിർബന്ധം. ഒരു പ്രബന്ധവും സമർപ്പിക്കണം.

-25,000 ഡോളറിന്റെ സ്‌കോളർഷിപ്പിന് 7.0 ഐ.ഇ.എൽ.ടി.എസ് സ്‌കോർ, അല്ലെങ്കിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ചുരുങ്ങിയത് 75 ശതമാനം ഗ്രേഡ് ശരാശരി വേണം.

എങ്ങനെ, എവിടെ അപേക്ഷിക്കാം?

-2023 സെപ്റ്റംബറിൽ ആരംഭിക്കുന്ന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

-സർവകലാശാല വെബ്‌സൈറ്റിൽ admission.augie.edu/apply/ എന്ന ലിങ്കിൽ കയറി പുതിയ അക്കൗണ്ട് ആരംഭിച്ച് അപേക്ഷിക്കാം.

-അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഏപ്രിൽ 30.

Summary: Augustana University in US announces scholarships up to $25,000 for UG courses: How to apply?

TAGS :

Next Story