Quantcast

പ്രസിഡന്‍റ് മാപ്പ് നല്‍കി; സാംസങ് വൈസ് ചെയര്‍മാന് തടവുശിക്ഷയിൽ ഇളവ്

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംഭാവന ചെയ്യാൻ അവസരം നൽകുകയാണെന്ന് നിയമ മന്ത്രി

MediaOne Logo

Web Desk

  • Published:

    12 Aug 2022 6:33 AM GMT

പ്രസിഡന്‍റ് മാപ്പ് നല്‍കി; സാംസങ് വൈസ് ചെയര്‍മാന് തടവുശിക്ഷയിൽ ഇളവ്
X

അഴിമതിക്കേസില്‍ ജയിൽശിക്ഷ അനുഭവിക്കുന്ന സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാന്‍ ലീ ജാ യങിന് തടവുശിക്ഷയിൽ ഇളവ്. ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് മാപ്പ് നല്‍കിയതോടെയാണിത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് അവസരം നൽകുകയാണെന്ന് നിയമ മന്ത്രി ഹാൻ ഡോങ്-ഹൂൺ പറഞ്ഞു.

7.9 ബില്യൺ ഡോളർ ആസ്തിയുള്ള, ലോക സമ്പന്നരില്‍ 278ആം സ്ഥാനത്തുള്ള വ്യക്തിയാണ് ലീ ജാ യങ്. 18 മാസത്തെ ജയിൽവാസത്തിന് ശേഷം 2021 ഓഗസ്റ്റിൽ പരോളിൽ പുറത്തിറങ്ങുകയായിരുന്നു.

മുൻ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്ക് കൈക്കൂലി നല്‍കിയെന്ന കേസിൽ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി അഞ്ച് വര്‍ഷം തടവിനാണ് ലീയെ ശിക്ഷ‍ിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട വ്യവസായികൾക്ക് സാമ്പത്തിക കാരണങ്ങളാൽ ശിക്ഷയിൽ ഇളവ് നൽകുന്നത് ദക്ഷിണ കൊറിയയിൽ പതിവാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് പാർക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി.

സാംസങ് ചെയര്‍മാനായ പിതാവ് ലി കുനേ മൂന്നു വര്‍ഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലാണ്. അതിനാല്‍ ലി ജാ യങ്ങാണ് കമ്പനിയെ നയിക്കുന്നത്.

Summary- The heir and de facto leader of Samsung group received a presidential pardon Friday, the latest example of South Korea's long tradition of freeing business leaders convicted of corruption on economic grounds.

TAGS :

Next Story