മാസങ്ങള്‍ നീണ്ട ക്യാന്‍സര്‍ ചികിത്സക്ക് ശേഷം വീട്ടിലെത്തിയ കുഞ്ഞനിയനെ സ്വീകരിക്കുന്ന സഹോദരങ്ങള്‍; ഹൃദയം തൊടുന്ന കാഴ്ച,വീഡിയോ
മാജിക്കലി ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്
ക്യാന്‍സര്‍ ചികിത്സക്ക് ശേഷം വീട്ടിലെത്തിയ അനിയനെ സ്വീകരിക്കുന്ന സഹോദരങ്ങള്‍
വാഷിംഗ്ടണ്‍: ക്യാന്‍സറിനോട് പോരാടി അതിനെ അതിജീവിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരു വ്യക്തിക്ക് അര്‍ബുദം ബാധിച്ചാല്‍ ആ കുടുംബത്തെ ഒന്നാകെയാണ് അത് ബാധിക്കുന്നത്. അതൊരു കൊച്ചുകുട്ടിക്കാണെങ്കില്‍ എത്രത്തോളം വേദനയായിരിക്കും കുടുംബാംഗങ്ങള്‍ക്ക് സമ്മാനിക്കുക. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ക്യാന്‍സര്‍ രോഗിയായ ആണ്‍കുട്ടിയുടെ വീഡിയോയാണ് കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്നത്.
മാജിക്കലി ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. കുട്ടി അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പതിയെ വീട്ടിലേക്ക് നടക്കുന്ന കുട്ടിയെ കണ്ട സഹോദരങ്ങള്‍ ഓടിയെത്തുന്നതും കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടിയെ സഹോദരങ്ങള്‍ എടുക്കുന്നതും സ്നേഹത്തോടെ ഉമ്മ വയ്ക്കുന്നതുമെല്ലാം കാണുമ്പോള്‍ ആരുടെയും കണ്ണ് നിറയും.
സെന്‍റ്.ജൂഡ് ആശുപത്രിയാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ച് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. കുട്ടിക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും അവനൊരു പോരാളിയാണെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തു.
Adjust Story Font
16