Quantcast

ഐ.ടി മേഖലയിലടക്കം തൊഴില്‍ വിസാ നടപടി കടുപ്പിക്കാൻ ബ്രിട്ടൻ

അടിസ്ഥാന ശമ്പള പരിധിയടക്കമുള്ള നിർണായകമാറ്റങ്ങളായിരിക്കും നടപ്പിലാക്കുകയെന്നാണ് പുറത്തുവരുന്ന വിവരം

MediaOne Logo

Web Desk

  • Updated:

    2024-08-10 14:59:05.0

Published:

10 Aug 2024 12:30 PM GMT

ഐ.ടി മേഖലയിലടക്കം തൊഴില്‍ വിസാ നടപടി കടുപ്പിക്കാൻ ബ്രിട്ടൻ
X

ലണ്ടൻ: കുടിയേറ്റ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഐടി മേഖലയിലടക്കം തൊഴിൽ വിസകളിൽ നിയമങ്ങൾ കടുപ്പിക്കാൻ ബ്രിട്ടൻ. വിദേശികളായ ഐ.ടി, ടെലികോം, എൻജിനിയറിങ് പ്രൊഫഷണലുകളെ നിയമിക്കുന്നതിൽ വിസ നിയമങ്ങൾ കർശനമാക്കാനും ഇതുവഴി വിദേശത്തുനിന്നുള്ളവരുടെ നിയമനം വെട്ടിക്കുറയ്ക്കാനുമാണ് ബ്രിട്ടൻ ഭരണകൂടത്തിന്റെ നീക്കം. ഓരോ വർഷവും ഇന്ത്യയിൽ നിന്ന് ആയിരത്തിലേറെ പേരാണ് ഈ മേഖലയിലെ തൊഴിലുകൾക്കായി ബ്രിട്ടനിലേക്ക് ചേക്കേറുന്നത്. ഇവർക്കെല്ലാം തിരിച്ചടിയാവുന്നതാണ് പുതിയ നീക്കം.

അടിസ്ഥാന ശമ്പള പരിധിയടക്കമുള്ള നിർണായകമാറ്റങ്ങളായിരിക്കും നടപ്പിലാക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഐടി, ടെലികമ്മ്യൂണിക്കേഷൻസ്, എൻജിനിയറിങ് മേഖലകളിലെ പ്രൊഫഷണലുകളുടെ നിയമനത്തിന് അന്താരാഷ്ട്ര റിക്രൂട്ട്മെന്റിനെ ആശ്രയിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.കെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി (എം.എ.സി)അധ്യക്ഷനായ ബ്രിയാൻ ബെല്ലിന് കത്തയച്ചു.

അന്താരാഷ്ട്ര പ്രൊഫഷണലുകളെ നിയമിക്കുന്ന നിർണായക മേഖലകളാണ് ഇവ. ഇതിനു പിന്നിലെ കാരണം എന്തെന്ന് സർക്കാരിന് അറിയേണ്ടതുണ്ട്. വൻതോതിലുള്ള വിദേശ റിക്രൂട്ട്‌മെന്റ് യു.കെയിലെ തൊഴിൽ വിപണിയിലെ തളർച്ചയും നൈപുണ്യമില്ലായ്മയുടേയും പ്രതിഫലനമാണെന്ന് കത്തിൽ പറയുന്നു. തൊഴിലാളി ക്ഷാമവും അതിന്റെ കാരണവും കണ്ടെത്തി വിദേശ റിക്രൂട്ട്‌മെന്റിന് പകരം ബദൽ സംവിധാനം എന്തെന്ന് കണ്ടെത്തണമെന്നും കത്തിൽ പറയുന്നുണ്ട്. ഒമ്പത് മാസത്തിന് ശേഷമായിരിക്കും മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി പഠന റിപ്പോർട്ട് സമർപ്പിക്കുക.

TAGS :

Next Story