ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ട ബ്ലോഗര്‍ക്ക് തടവ് ശിക്ഷ
നാല് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈന ഔദ്യോഗികമായി പുറത്തുവിട്ട വിവരം
ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ട ബ്ലോഗറെ ചൈന എട്ട് മാസം തടവിന് ശിക്ഷിച്ചു. നാല് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്. എന്നാല്‍ മരിച്ച സൈനികരുടെ എണ്ണം ഇതിനെക്കാള്‍ കൂടുതലാണെന്നായിരുന്നു ബ്ലോഗറായ ക്വി സിമിങ് പുറത്തുവിട്ട വിവരം.
ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ 24 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ബ്ലാഗറാണ് ക്വി സ്വിമിങ്. നാന്‍ജിങ് കോടതിയുടേതാണ് വിധി. രക്തസാക്ഷികളെ അപമാനിക്കല്‍ നിയമപ്രകാരമാണ് ശിക്ഷ. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ക്വി സ്വിമിങ്.
'ലാബിസിയാക്യൂ' എന്നാണ് സ്വിമിങ് സമൂഹമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. തടവ് ശിക്ഷക്ക് പുറമെ 10 ദിവസത്തിനുള്ളില്‍ ദേശീയ മാധ്യമത്തിലൂടെയും പ്രധാനപ്പെട്ട പ്രാദേശിക മാധ്യമങ്ങളിലൂടെയും പരസ്യമായി മാപ്പ് പറയണമെന്നും നാന്‍ജിങ് കോടതി ഉത്തരവിട്ടു.
Adjust Story Font
16