'യുക്രൈനിലേക്ക് വരൂ, എന്നിട്ട് സ്വയം കണ്ടുമനസ്സിലാക്കൂ': മസ്കിനെ വിമര്‍ശിച്ച് സെലന്‍സ്കി
'ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം, ആരാണ് ഇത് ആരംഭിച്ചത്, എപ്പോൾ അവസാനിപ്പിക്കാം എന്ന് നിങ്ങൾ തന്നെ പറയൂ'
കിയവ്: യുക്രൈന്‍ - റഷ്യ പ്രശ്നം പരിഹരിക്കാന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് മുന്നോട്ടുവെച്ച നിര്‍ദേശത്തെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി. യുദ്ധക്കെടുതി ഒഴിയാത്ത തന്‍റെ രാജ്യം സന്ദർശിക്കാൻ സെലന്‍സ്കി മസ്കിനെ ക്ഷണിക്കുകയും ചെയ്തു.
മോസ്കോ അധിനിവേശ യുക്രൈന്‍ പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ റഫറണ്ടം നടത്തണമെന്നാണ് മസ്ക് കഴിഞ്ഞ മാസം പറഞ്ഞത്. ക്രിമിയൻ ഉപദ്വീപിന്മേൽ റഷ്യൻ പരമാധികാരം അംഗീകരിച്ചുകൊണ്ടുള്ള സമാധാന കരാറെന്ന നിര്‍ദേശവും മസ്ക് മുന്നോട്ടുവെച്ചു. ദി ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച ഡീല്‍ബുക്ക് പരിപാടിയിലാണ് സെലന്‍സ്കി മസ്കിന്‍റെ നിര്‍ദേശം തള്ളിയത്.
"ഒന്നുകിൽ ആരെങ്കിലും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാവും. അല്ലെങ്കിൽ അദ്ദേഹം സ്വയം നിഗമനങ്ങളിൽ എത്തിച്ചേരുന്നു. റഷ്യ ഇവിടെ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് മനസിലാക്കണമെങ്കിൽ യുക്രൈനിലേക്ക് വരൂ, നിങ്ങൾക്ക് തന്നെ എല്ലാം സ്വയം കണ്ടുമനസ്സിലാക്കാം. എന്നിട്ട് ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം, ആരാണ് ഇത് ആരംഭിച്ചത്, എപ്പോൾ അവസാനിപ്പിക്കാം എന്ന് നിങ്ങൾ തന്നെ പറയൂ"
യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശത്തിനു പിന്നാലെ ട്വിറ്ററില്‍ ഒരു വോട്ടെടുപ്പും മസ്ക് നടത്തി- "ഏത് ഇലോണ്‍ മസ്കിനെയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം? യുക്രൈനെ പിന്തുണയ്ക്കുന്നതോ അതോ റഷ്യയെ പിന്തുണയ്ക്കുന്നതോ ഇഷ്ടം" എന്നായിരുന്നു മസ്കിന്‍റെ ചോദ്യം.
ഫെബ്രുവരി 24നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ചത്. പുടിൻ റഷ്യയുടെ നേതാവായി തുടരുന്നിടത്തോളം കാലം താൻ റഷ്യയുമായി ചർച്ച നടത്തില്ലെന്ന് സെലൻസ്‌കി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Summary- Ukrainian President Volodymyr Zelensky on Wednesday criticised US billionaire Elon Musk's proposal to end Russia's offensive in Ukraine and invited him to visit his war scarred country.
Adjust Story Font
16