Quantcast

കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ്

നടപടിക്ക് പിന്നിൽ ബൈഡന്‍റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു...

MediaOne Logo

Web Desk

  • Published:

    28 May 2021 1:36 AM GMT

കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ്
X

കൊറോണ വൈറസിന്‍റെ ഉറവിടം അന്വേഷിക്കുന്നത് വേഗത്തിലാക്കണമെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികൾക്ക് നിർദേശം. നടപടിക്ക് പിന്നിൽ ബൈഡന്‍റെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ചൈന തിരിച്ചടിച്ചു...

കോവിഡ് ആശങ്കക്കിടെ വൈറസിന്‍റെ ഉറവിടത്തെ ചൊല്ലി വീണ്ടും വിവാദം കനക്കുന്നു. വൈറസിന്‍റെ സ്രോതസ് എത്രയും വേഗം കണ്ടെത്തണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇന്‍റലിജൻസ് ഏജൻസികളോട് ആവശ്യപ്പെട്ടു.. അന്വേഷണം നടത്തി റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.

2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2019 നവംബറിൽ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ശാസ്ത്രജ്ഞരെ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി യുഎസ് ഇന്‍റലിജൻസ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈറസിന്‍റെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിൽ അമേരിക്കയ്ക്ക് താൽപര്യമില്ല എന്നാണ് ചൈനയുടെ വിമർശനം. ബൈഡന്‍റേത് രാഷ്ട്രീയ ലക്ഷ്യമാണെന്നും ചൈന തിരിച്ചടിച്ചു...

ലോകാരോഗ്യ സംഘടനയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി..

TAGS :

Next Story