ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസം; കോവിഷീല്‍ഡിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കി
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു
ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ. ചൈനയുടെ സിനോവാക് വാക്‌സിനും കോവിഷീല്‍ഡിനൊപ്പം അംഗീകാരം ലഭിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.
ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാണു തീരുമാനം. ഫൈസര്‍, അസ്ട്രാസെനക, മോഡേണ, ജാന്‍സെന്‍ എന്നീ വാക്‌സിനുകള്‍ക്കു നേരത്തേ തന്നെ ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. അംഗീകൃത വാക്‌സീന്‍ സ്വീകരിച്ച് ഓസ്‌ട്രേലിയയില്‍ എത്തുന്ന യാത്രക്കാര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ട, ഹോം ക്വാറന്റൈന്‍ മതിയാകും.
80 ശതമാനത്തില്‍ കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ അടുത്ത മാസം മുതല്‍ തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Adjust Story Font
16