ഹെയ്തി ഭൂകമ്പം; മരണം 2248 ആയി
329 പേരെ ഇനിയും കണ്ടെത്താനുണ്ട്
ഹെയ്തി ഭൂകമ്പത്തില്‍ മരണസംഖ്യ 2248 ആയി ഉയര്‍ന്നു. രക്ഷാദൌത്യത്തിന് ശേഷം തിങ്കളാഴ്ചയാണ് ആഭ്യന്തര സുരക്ഷാസേന കണക്കുകള്‍ പുറത്തുവിട്ടത്. 329 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ആഗസ്റ്റ് 14ന് ഉണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 2248 പേരാണ് മരിച്ചത്. 12763 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്ര ബാധിത മേഖലകളില്‍ നിന്നായി പേരെ 329 ഇനിയും കണ്ടെത്താനുണ്ട്.
7.2തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഉഷ്ണമേഖലാ കൊടുങ്കാറ്റും ഹെയ്തിയില്‍ നാശം വിതച്ചു. പിന്നാലെ 900 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്. ഇരുപത്തിഅയ്യായിരത്തോളം ആളുകള്‍ ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാകാതെ ക്യാംപുകളില്‍ കഴിയുകയാണ്. ദുരന്തത്തില്‍ 53000 വീടുകള്‍ പൂര്‍ണമായും 83000 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Next Story
Adjust Story Font
16