Quantcast

ഈജിപ്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ജഡ്ജിക്ക് വധശിക്ഷ

ഈജിപ്തിലെ സുപ്രധാന ജുഡീഷ്യൽ സംവിധാനമായ സ്റ്റേറ്റ് കൗൺസിലിലെ അംഗമായ അയ്മൻ ഹജ്ജാജ് ആണ് സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയായ ഷൈമ ഗമാലിനെ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    17 Aug 2022 2:21 PM GMT

ഈജിപ്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ജഡ്ജിക്ക് വധശിക്ഷ
X

കെയ്‌റോ: ഈജിപ്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജഡ്ജിക്ക് വധശിക്ഷ. കെയ്‌റോയിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് ഇപ്പോൾ ഗ്രാൻഡ് മുഫ്തിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്. ഈജിപ്ഷ്യൻ നിയമപ്രകാരം വധശിക്ഷ വിധിച്ച കേസുകളിലെ സ്വാഭാവിക നടപടിക്രമം മാത്രമാണിത്.

ഈജിപ്തിലെ സുപ്രധാന ജുഡീഷ്യൽ സംവിധാനമായ സ്റ്റേറ്റ് കൗൺസിലിലെ അംഗമായ അയ്മൻ ഹജ്ജാജ് ആണ് സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയായ ഷൈമ ഗമാലിനെ കൊലപ്പെടുത്തിയത്. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം ആവശ്യപ്പെട്ടതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹജ്ജാജ് കോടതിയിൽ പറഞ്ഞു. തങ്ങളുടെ വൈവാഹിക ജീവിതത്തിലെ ചില ഫോട്ടോകൾ താനറിയാതെ പകർത്തിയ ഗമാൽ അത് പുറത്തുവിടാതിരിക്കാൻ മൂന്നു മില്യൻ ഈജിപ്ഷ്യൻ പൗണ്ട് (159,000) ആവശ്യപ്പെട്ടെന്ന് ഹജ്ജാജ് പറഞ്ഞു.

ഹജ്ജാജ് ഗമാലിനെ തെക്കൻ കെയ്‌റോയിലെ ബദ്രാഷിൻ ജില്ലയിലെ ഒരു ഫ്‌ളാറ്റിലെത്തിച്ച ശേഷം സുഹൃത്തായ ഹുസൈൻ അൽ ഗറാബ്‌ലിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും ആരും തിരിച്ചറിയാതിരിക്കാൻ നൈട്രിക് ആസിഡ് ഒഴിച്ച് മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

TAGS :

Next Story