Quantcast

ഇലക്ട്രിക് കാർ ബാറ്ററി നിർമാണച്ചെലവ് പകുതിയാകും; 1360 കോടി ഡോളറിന്റെ പദ്ധതിയുമായി ടൊയോട്ട

ഉൽപ്പാദനം കാർബൺ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-09-08 12:42:25.0

Published:

8 Sep 2021 11:51 AM GMT

ഇലക്ട്രിക് കാർ ബാറ്ററി നിർമാണച്ചെലവ് പകുതിയാകും; 1360  കോടി ഡോളറിന്റെ പദ്ധതിയുമായി ടൊയോട്ട
X

ടെയോട്ട ആദ്യമായി നിർമിക്കുന്ന ഗ്ലോബൽ ഇലക്ട്രിക് കാർ bZ4x SUV

മുംബൈ: 1360 കോടി ഡോളറിന്റെ ഇലക്ട്രിക് വാഹന ബാറ്ററി ടെക്നോളജി വികസനപദ്ധതിയുമായി ടൊയോട്ട. 2030 ഓടെ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ബാറ്ററി നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഉൽപ്പാദനം കാർബൺ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഇലക്ട്രിക് വാഹന ബാറ്ററികളുടെ ഉൽപ്പാദനത്തിനും വിതരണത്തിനുമായി 1360 കോടി ഡോളർ ചെലവഴിക്കുമെന്ന് ഓരോ കാറിന്റെയും ബാറ്ററി നിർമാണ ചെലവ് 2030 ഓടെ പകുതിയായി കുറയ്ക്കുമെന്നും വാഹന നിർമാണ രംഗത്തെ ജപ്പാനീസ് ഭീമന്മാർ അറിയിച്ചു. 2050 ഓടെ വാഹന നിർമാണം കാർബൺ രഹിതമാക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച കമ്പനി ലക്ഷ്യം 2035 ലേക്ക് പുനർനിശ്ചയിക്കുകയായിരുന്നു.

വാഹന പെയിൻറിംഗിന് പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയും ഈ ലക്ഷ്യം നേടാനാകുമെന്ന് കമ്പനി കരുതുന്നു. പെയിൻറിന് പകരം ഫിലിം ഒട്ടിക്കുന്നത് പോലെയുള്ള രീതികളാണ് ആലോചിക്കുന്നത്.

ഹൈബ്രിഡ് വാഹനങ്ങളും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളും നിർമിക്കുന്നതിൽ പ്രാഗത്ഭ്യമുള്ള ടൊയോട്ട ഇലക്ട്രിക് കാർ രംഗത്തേക്ക് കൂടി കടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാം സാമ്പത്തിക ശക്തിയായ ജപ്പാനെ 2050 ഓടെ കാർബൺ രഹിതമാക്കി തീർക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയായ യോഷിഹൈഡ് സൂഗ. കാലാവസ്ഥ വ്യതിയാനം കുറയ്ക്കുകയാണ് ലക്ഷ്യം. 2011 ലെ ഫുകുഷിമ ആണവ നിലയത്തിലെ അപകടത്തിന് ശേഷം കാർബൺ പ്രസരണം കുറയ്ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ജപ്പാൻ.

പുതിയ കൽക്കരി വൈദ്യുതി നിലയങ്ങളുടെ നിർമാണം നിർത്തിവെക്കുമെന്നും ഹരിത ഗ്രഹ വാതക പ്രസരണം കുറയ്ക്കാൻ പുനരുത്പാദന ഊർജങ്ങളിലേക്ക് മാറുമെന്നും കഴിഞ്ഞ നവംബറിൽ എൻജിനിയറിംഗ് രംഗത്തെ പ്രഗത്ഭരായ തോഷിബ അറിയിച്ചിരുന്നു.

TAGS :

Next Story