Quantcast

സാമ്പത്തിക പ്രതിസന്ധി; പിഴവു പറ്റിയെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡൻറ്

പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെന്നും ഗോതബയ രജപക്‌സെ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-04-20 01:51:12.0

Published:

20 April 2022 1:46 AM GMT

സാമ്പത്തിക പ്രതിസന്ധി; പിഴവു പറ്റിയെന്ന് സമ്മതിച്ച് ശ്രീലങ്കൻ പ്രസിഡൻറ്
X

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനരോഷം തുടരവേ കുറ്റസമ്മതവുമായി പ്രസിഡന്‍റ് ഗോതബയ രജപക്സെ. രാജ്യത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് പ്രസിഡന്റ് സമ്മതിച്ചത്. രാജ്യത്ത് പുതുതായി നിയമിച്ച 17 കാബിനറ്റ് മന്ത്രിമാരോട് സംസാരിക്കവെയാണ് പരാമര്‍ശം.

കഴിഞ്ഞ രണ്ടരവർഷം നമുക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നു. കോവിഡ് മഹാമാരിക്കും കടബാധ്യതയ്ക്കും പുറമേ ചില പാളിച്ചകളും പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക തകർച്ചയിൽ വലയുന്ന ശ്രീലങ്കയിൽ പ്രതിഷേധം നാൾക്കുനാൾ ശക്തിയാർജിക്കുകയാണ്. അതിനിടെ ഇന്ധനക്ഷാമത്തിലും വിലവർധനവിലും പ്രതിഷേധിച്ച് സെൻട്രൽ ടൗണായ റംഭൂക്കാനയിൽ ഹൈവേ ഉപരോധിച്ച ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. കൊളംബോയിൽ പ്രസിഡന്റ് രജപക്സെയുടെ രാജിയാവശ്യപ്പെട്ട് പ്രസിഡന്‍റിന്‍റെ ഓഫീസിന് പുറത്ത് പ്രതിഷേധം തുടരുകയാണ്.

മരുന്നുകളുടെയും ഉപകരണങ്ങളുടെയും കടുത്ത ക്ഷാമത്തെ തുടർന്ന് ഡോക്ടർമാരും ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. പ്രതിസന്ധി മറികടക്കാൻ ഐഎംഎഫുമായി ചർച്ചയ്ക്ക് തയ്യാറെടുക്കവേയാണ് പ്രതിഷേധം കനക്കുന്നത്. രാജ്യത്തുടനീളം പ്രതിഷേധക്കാർ പലയിടങ്ങളിലും റോഡ് തടയുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ജനരോഷം കണക്കിലെടുത്ത് കഴിഞ്ഞദിവസമാണ് രാജ്യത്തെ മുഴുവൻ മന്ത്രിമാരും രാജിവെച്ച് പുതിയ കാബിനറ്റ് ചുമതലയേറ്റത്.

TAGS :

Next Story