തായ്‌ലൻഡിൽ പടക്കശാലയിൽ സ്‌ഫോടനം; ഒമ്പത് മരണം, 115 പേർക്ക് പരിക്ക്
തെക്കൻ പ്രവിശ്യയായ നാരതിവാട്ടിൽ ഉച്ചതിരിഞ്ഞാണ് സംഭവം
ബാങ്കോക്ക്: തായ്‌ലൻഡിലെ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 115 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ പ്രവിശ്യയായ നാരതിവാട്ടിലെ സുൻഗൈ കൊളോക്ക് നഗരത്തിൽ ഉച്ചതിരിഞ്ഞാണ് സംഭവം. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ വെൽഡിംഗ് ചെയ്യുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്. കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സ്റ്റീൽ വെൽഡിംഗ് പ്രക്രിയക്കിടെയുണ്ടായ സാങ്കേതിക തകരാണ് കാരണമെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതെന്ന് നാരതിവാട്ട് ഗവർണർ സനാൻ പോങാക്‌സോർൺ പറഞ്ഞു.
പ്രാദേശിക ചാനൽ പുറത്തുവിട്ട ദൃശ്യത്തിൽ വായുവിലേക്ക് പുകയുയരുന്നതും സ്‌ഫോടനത്തിൽ നിരവധി കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവയ്ക്ക് സാരമായി കേടുപാടുകൾ സംഭവിച്ചതായും കാണാൻ സാധിക്കുന്നത്. സംഭവത്തിൽ 500 ഓളം വീടകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നിർമാണമേഖലയിലെ സുരക്ഷയുടെ കാര്യത്തിൽ വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു രാജ്യമാണ് തായ്‌ലാൻഡ്. ഇവിടെ മാരകരമായ അപകടങ്ങൾ സാധാരണയാണ്. കഴിഞ്ഞ മാസം ബാങ്കോക്കിൽ നിർമാണത്തിലിരുന്ന പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിന് പിന്നാലെ തകർന്ന് രണ്ട് പേർ മരിച്ചിരുന്നു.
Adjust Story Font
16