ഗിനിയയിൽ മുൻ സിവിൽ ഉദ്യോഗസ്ഥനായ മുഹമ്മദ് ബീവോഗി പ്രധാനമന്ത്രി
ഇരുമ്പയിര്, സ്വർണം, ഡയമണ്ട് എന്നിവയുടെ വൻശേഖരമുണ്ടായിട്ടും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഗിനിയ
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മുൻ സിവിൽ ഉദ്യോഗസ്ഥനായ മുഹമ്മദ് ബീവോഗിയെ പ്രധാനമന്ത്രിയായി നിയമിച്ചു. സെപ്തംബർ അഞ്ചിന് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ കേണൽ മാമദി ദൗബോയയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
68 കാരനായ ബീവോഗി യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ ഉദോഗസ്ഥനായിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഭരണപരിചയമില്ല. കസോന ഫോർഫാനക്ക് പകരമായാണ് ഇദ്ദേഹം അധികരത്തിലെത്തിയത്. കാർഷിക വികസന ധനകാര്യത്തിലും റിസ്‌ക് മാനേജ്‌മെൻറിലും വിദഗ്ദനാണ് ഇദ്ദേഹം. എൻജിനിയറിങ് ബിരുദദാരിയുമാണ്.
ഇരുമ്പയിര്, സ്വർണം, ഡയമണ്ട് എന്നിവയുടെ വൻശേഖരമുണ്ടായിട്ടും ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് ഗിനിയ. മുൻ ഫ്രഞ്ച് കോളനിയായിരുന്ന ഇവിടെ ബോക്‌സൈറ്റിന്റെ വൻനിക്ഷേപവുമുണ്ട്. ഖനനമാണ് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ ഊർജം.
Next Story
Adjust Story Font
16