റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിനു സമീപം നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. 18-20 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നോവ്‌ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.കൂടെയുണ്ടായിരുന്ന പെൺകുട്ടി ഒഴുക്കിപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് നാല് പേർ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയെ പ്രദേശവാസികൾ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി മോസ്‌കോയിലെ ഇന്ത്യൻ എംബസി എക്സിൽ അറിയിച്ചു. രക്ഷപ്പെടുത്തിയ കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
മരിച്ചകുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു.കുടുംബാഗങ്ങളെ ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Adjust Story Font
16