ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31,000 കടന്നു: ആരോഗ്യ മന്ത്രാലയം
ഗസ്സയിൽ അപകടകരമായ പട്ടിണി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ അപലപിച്ച് യൂറോപ്യൻ പാർലമെന്റിൽ പ്രമേയം
ഗസ്സ: ഗസ്സ മുനമ്പിൽ ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31,341 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 110 പേർക്ക് പരിക്കേറ്റതായും വ്യാഴാഴ്ച അധികൃതർ അറിയിച്ചു. ഇതോടെയാണ് മരണസംഖ്യ 31,341 ആയത്. ഒക്‌ടോബർ ഏഴിന് ശേഷമുള്ള ആക്രമണങ്ങളിൽ ആകെ 73,134 പേർക്കാണ് പരിക്കേറ്റത്.
അതിനിടെ, ഗസ്സയിൽ അപകടകരമായ പട്ടിണി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ അപലപിക്കുന്ന പ്രമേയത്തിൽ യൂറോപ്യൻ പാർലമെന്റ് വോട്ട് ചെയ്തു. 372 എംഇപികൾ അനുകൂലമായും 44 പേർ എതിർത്തും വോട്ട് ചെയ്തു. 120 പേർ വിട്ടുനിന്നു. ഗസ്സയിലേക്ക് സമ്പൂർണ സഹായ വിതരണം സാധ്യമാക്കണമെന്ന് പ്രമേയം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനവും പാർലമെന്റ് ആവർത്തിച്ചു.
Next Story
Adjust Story Font
16