Quantcast

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ജര്‍മ്മനി

ഇന്ത്യക്ക് പുറമേ യുകെ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 July 2021 6:26 AM GMT

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് നീക്കി ജര്‍മ്മനി
X

കോവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് ജര്‍മനി പിന്‍വലിച്ചു. ഇന്ത്യക്ക് പുറമേ യുകെ, നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും വിശദവിവരങ്ങള്‍ ഉടന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ പറഞ്ഞു. ജര്‍മനിയിലെ താമസക്കാരോ പൗരന്‍മാരോ അല്ലാത്തവര്‍ക്കും രാജ്യത്തേക്ക് കടക്കാനുള്ള തടസങ്ങള്‍ ഇതോടെ ഇല്ലാതെയാകും. എന്നാല്‍ ക്വാറന്‍റൈനും കോവിഡ് ടെസ്റ്റും അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു ഇളവും ജര്‍മനി അനുവദിച്ചിട്ടില്ല.

കോവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ കണ്ടെത്തിയതോടെയാണ് ജര്‍മനി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നു പിടിക്കുകയായിരുന്നു. അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ വ്യക്തമാക്കിയിരുന്നു. ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മനിയുടെ യാത്ര വിലക്ക് നിലനില്‍ക്കുന്നുണ്ട്.

TAGS :

Next Story