50,000 റെംഡെസിവിർ മരുന്നുകുപ്പികൾ കൂടി ഉടൻ ഇന്ത്യയിലെത്തും
ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഹരിക്കാനായി 4,50,000 മരുന്നുകുപ്പികൾ ഇന്ത്യൻ സർക്കാരിന് സൗജന്യമായി നൽകുമെന്ന് ഗിലീഡ് പ്രഖ്യാപിച്ചിരുന്നു
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്‍റെ 50,000 കുപ്പികള്‍ കൂടി ഉടൻ ഇന്ത്യയിലെത്തും. യുഎസ് മരുന്നു നിർമാതാക്കളായ ഗിലീഡ് സയൻസാണ് അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ മരുന്നുകൾ ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കോവിഡിനെതിരായ ഇൻജെക്ഷനു വേണ്ടി റെംഡെസിവിർ മരുന്നാണ് ഇന്ത്യയിൽ കാര്യമായി ഉപയോഗിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് 1,50,000 ഡോസ് മരുന്ന് മുംബൈയിലെത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ അടുത്ത ഘട്ടവും ഇന്ത്യയിലെത്തുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കോവിഡ് രണ്ടാം തരംഗം പിടിവിട്ടതോടെ ആന്റി വൈറൽ മരുന്നുകൾക്ക് വൻക്ഷാമമാണ് ഇന്ത്യയിൽ അനുഭവപ്പെടുന്നത്. ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഹരിക്കാനായി 4,50,000 മരുന്നുകുപ്പികൾ ഇന്ത്യൻ സർക്കാരിന് സൗജന്യമായി നൽകുമെന്ന് ഗിലീഡ് പ്രഖ്യാപിച്ചിരുന്നു. പൂർണമായും സൗജന്യമായാണ് ഇത്രയും മരുന്ന് കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ഇതിനു പുറമെ മറ്റു സഹായങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16