Quantcast

റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നു​കയറി ഇസ്രായേൽ സൈന്യം; ആശങ്ക പ്രകടിപ്പിച്ച്​ യു.എൻ രക്ഷാസമിതി

അന്താരാഷ്​ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    29 May 2024 1:11 AM GMT

Israels war on Gaza updates
X

തെല്‍ അവിവ്: തമ്പുകൾക്കു​മേൽ ബോംബിട്ട് നിരവധി പേരെ കൂട്ടക്കൊല ചെയ്തതിനെതിരെ രോഷം ഇരമ്പിയിട്ടും റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നു​കയറി ഇസ്രായേൽ സൈന്യം. മധ്യറഫയിലേക്ക്​ സൈനിക ടാങ്കുകൾ എത്തിച്ചേർന്നതോടെ കൂടുതൽ കുരുതികൾ നടന്നേക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താരാഷ്​ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ ആവശ്യപ്പെട്ടു.

മ​ധ്യ റ​ഫ​യി​ലെ അ​ൽ അ​വ്ദ മ​സ്ജി​ദി​ന് സ​മീ​പം ഇസ്രായേൽ സൈനിക ടാ​ങ്കു​ക​ൾ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി. ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ൾ ത​മ്പ​ടി​ച്ച ത​ൽ അ​സ്സു​ൽ​ത്താ​നി​ൽ ക​ര- വ്യോ​മാ​ക്ര​മ​ണം തു​ട​ർ​ന്ന ഇ​സ്രാ​യേ​ൽ സേ​ന 20 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഫ​ല​സ്തീ​ൻ ​സി​വി​ൽ ഡി​ഫ​ൻ​സും റെ​ഡ് ക്ര​സ​ന്‍റും അ​റി​യി​ച്ചു. പുതുതായി ഒരു ബ്രിഗേഡിനെ കൂടി റഫയിലേക്ക്​ വിന്യസിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. എന്നാൽ സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ വ്യാപക ആക്രമണത്തിനൊരുങ്ങുന്നത്​ അപകടകരമായിരിക്കുമെന്ന്​ അമേരിക്ക അറിയിത്തു. ഹമാസിനെ അമർച്ച ചെയ്യാൻ സാധാരണക്കാരെ വധിക്കുന്നത്​ ഒഴിവാക്കണമെന്ന്​ ഇസ്രായേലിനോട്​ വീണ്ടും കർശനമായി ആവശ്യപ്പെട്ടതായി വൈറ്റ്​ഹൗസ്​ വക്​താവ്​ പ്രതികരിച്ചു. ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര ​വെ​ടി​നി​ർ​ത്തൽ ഉടൻ വേണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ​റഫ കൂട്ടക്കുരുതിയിൽ സു​താ​ര്യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ അമേരിക്കക്കു പുറമെ ഫ്രാൻസും ജർമനിയും ആവശ്യ​പ്പെട്ടു.

മൂ​ന്നാ​ഴ്ച​ക്കി​ടെ 10 ല​ക്ഷ​​ത്തോ​ളം പേ​ർ റ​ഫ​യി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​താ​യി ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു. റ​ഫ​യി​ലെ ര​ണ്ട് പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ കു​വൈ​ത്ത് സ്​​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ അ​ട​ച്ചു​പൂ​ട്ടി​യ​തോടെ സ്​ഥിതിഗതികൾ രൂക്ഷമാണ്​. റഫ കൂട്ടക്കുരുതിയുടെ പശ്​ചാത്തലത്തിൽ അള്‍ജീരിയയുടെ ആവശ്യം പരിഗണിച്ച്​ വിളിച്ചുചേർത്ത യു.എൻ രക്ഷാസമിതി യോഗം സ്​ഥിതിഗതികൾ വിലയിരുത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന അഭിപ്രായം രക്ഷാസമിതിയിൽ രൂപപ്പെട്ടതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അടച്ചിട്ട മുറിയിൽ നടന്ന രക്ഷാസമിതി യോഗം റഫ ഉൾപ്പെടെ ഗസ്സയിലെ സ്​ഥിതിഗതികളിൽ അതീവ ഉത്​കണ്​ഠ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്​. ഫലസ്​തീൻ രാഷ്​ട്രത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഉടൻ രംഗത്തു​ വരുമെന്ന്​ സ്​പെയിൻ അറിയിച്ചു.

TAGS :

Next Story