Quantcast

ഗസ്സ സമാധാനത്തിലേക്ക്; വെടിനിർത്തൽ പ്രഖ്യാപനം ഉടൻ

2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    15 Jan 2025 5:06 PM GMT

Hamas approves proposal for Gaza ceasefire deal with Israel
X

ദോഹ: ഗസ്സയിൽ വെടിനിർത്തൽ കരാർ ഉടൻ നിലവിൽവരുമെന്ന് സൂചന. ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് ഉടൻ മാധ്യമങ്ങളെ കാണും. ഇതിൽ വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് സൂചന. ഖത്തർ നൽകിയ വെടിനിർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. ഇസ്രായേലും ഇത് അംഗീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ദോഹയിൽ തിരക്കിട്ട ചർച്ചകൾ നടന്നുവരികയായിരുന്നു. മൊസാദ് തലവൻ, യുഎസ് പ്രതിനിധികൾ, ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു. കരാർ ഇസ്രായേൽ നാളെ വോട്ടിനിടും. ഇസ്രായേലിലെ തീവ്ര വലതുപക്ഷം വെടിനിർത്തലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

വെടിനിർത്തൽ സംബന്ധിച്ച ചർച്ച അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഗസ്സയിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. അതിനിടെ ബന്ദികളെ മോചിപ്പിക്കണമെന്നും വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി.

2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്. 110,265 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

TAGS :

Next Story