Quantcast

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: കുടിയേറ്റ സംവിധാനം പരിഹരിക്കുമെന്ന് കമലാ ഹാരിസ്, കമലയ്ക്ക് മോശം സമയമെന്ന് ട്രംപ്

രാജ്യസുരക്ഷയ്ക്കായി റിപ്പബ്ലിക്കൻമാരുമായും, സ്വതന്ത്രരുമായും പ്രവർത്തിക്കുമെന്നും കമല

MediaOne Logo

Web Desk

  • Published:

    28 Sep 2024 1:12 PM GMT

പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: കുടിയേറ്റ സംവിധാനം പരിഹരിക്കുമെന്ന് കമലാ ഹാരിസ്, കമലയ്ക്ക് മോശം സമയമെന്ന് ട്രംപ്
X

വാഷിങ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ തകർന്നു കിടക്കുന്ന കുടിയേറ്റ സംവിധാനം പരിഹരിക്കുമെന്ന് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്. സ്ഥാനാർഥിയായതിന് ശേഷം തെക്കൻ അതിർത്തികളിൽ നടത്തിയ ആദ്യ സന്ദർശനത്തിനു പിന്നാലെയാണ് കമല ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ പ്രസിഡൻ്റ് എന്ന നിലയിൽ, ഞാൻ നമ്മുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും, രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കും, തകർച്ച ഭീഷണ നേരിടുന്ന കുടിയേറ്റ സംവിധാനം പരിഹരിക്കാൻ പ്രവർത്തിക്കും. ഇതിനായി റിപ്പബ്ലിക്കൻമാരുമായും, സ്വതന്ത്രരുമായും പ്രവർത്തിക്കും. കമല തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

രാജ്യത്തിന്റെ അതിർത്തിയിലെ സുരക്ഷ അത്രമേൽ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. ഞാൻ യുഎസ്-മെക്സിക്കോ അതിർത്തി സന്ദർശിച്ചു. നമ്മുടെ അതിർത്തി സുരക്ഷിതമാക്കുന്നതിനും നമ്മുടെ രാജ്യത്തിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിലെ പുരോ​ഗതിയും വിലയിരുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സന്ദർശനത്തിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് കമല പറഞ്ഞു. തോക്ക്, മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നിവയുടെ നിയമവിരുദ്ധ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്തർദേശീയ ക്രിമിനൽ സംഘടനകളെ പ്രോസിക്യൂട്ട് ചെയ്യുന്നതിലെ തൻ്റെ പങ്കും കമല എടുത്തു പറഞ്ഞു.

പ്രസിഡന്റായിരിക്കവേ ഇത്തരം വിഷയങ്ങളിൽ പരാജയപ്പെട്ടയാളാണ് ഡൊണാൾഡ് ട്രംപ് എന്നും അദ്ദേഹത്തിന്റെ നേതൃ പരാജയം അംഗീകരിക്കാനാവില്ലെന്നും കമല പറഞ്ഞു. അദ്ദേഹത്തിനുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ നൽകണമെന്നും അവർ തന്റെ വോട്ടർമാരോട് പറഞ്ഞു.

അതേസമയം കമലയ്ക്കുള്ള മറുപടിയുമായി ട്രംപ് രം​ഗത്തുവന്നു. കമല നമ്മുടെ രാജ്യത്തിന്റെ തെരുവുകളെ അക്രമി സംഘങ്ങൾക്കു വിട്ടുകൊടുത്തെന്ന് ട്രംപ് ആരോപിച്ചു. നാല് വർഷം അധികാരത്തിലിരുന്നിട്ടും രാജ്യാതിർത്തികളിൽ സന്ദർശിക്കാൻ തയാറാകാതിരുന്ന കമല ഇപ്പോൾ അവിടെ പോയതിനു പിന്നിൽ ലക്ഷ്യം വേറെയാണെന്ന് പറഞ്ഞ ട്രംപ് കമലയ്ക്ക് ഇത് മോശ സമയമാണെന്നും കുറ്റപ്പെടുത്തി.

കമല നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമലാ ഹാരിസ് ചെയ്തത് പൊറുക്കാനാവാത്തതാണ്. അവൾ ചെയ്തത് കുറ്റകരമാണ്. അത് ക്രിമിനൽ ആയിരിക്കണം. രാജ്യത്തിൻ്റെ പരമാധികാരം കെടുത്തിക്കളഞ്ഞ കമല നമ്മുടെ രാജ്യത്തെ നശിപ്പിച്ചെന്നും ട്രംപ് ആരോപിച്ചു.

SUMMARY: Harris Vows To Fix US Immigration System, Trump Says "This Is Bad Timing"

TAGS :

Next Story