ഹസീനയുടെ വിമാനം ഹിൻഡൻ വ്യോമതാവളം വിട്ടു; യാത്ര എവിടേക്കെന്നത് അവ്യക്തം
ഹസീന ഈ വിമാനത്തിലുണ്ടോ, വിമാനം എങ്ങോട്ടേക്കാണ് പോകുന്നത് തുടങ്ങിയ വിവരങ്ങൾ അറിവായിട്ടില്ല
ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളം വിട്ടു.
ബംഗ്ലദേശ് വ്യോമസേനയുടെ സി–130ജെ വിമാനം രാവിലെ 9ന് ഇവിടെനിന്ന് പോയതായി വാർത്താ ഏജൻസി എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഹസീന ഈ വിമാനത്തിലുണ്ടോ, വിമാനം എങ്ങോട്ടേക്കാണ് പോകുന്നത് തുടങ്ങിയ വിവരങ്ങൾ അറിവായിട്ടില്ല.
ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നായിരുന്നു റിപ്പോർട്ട്. രാജിവച്ചശേഷം സൈനിക വിമാനത്തിൽ രാജ്യം വിട്ട അവർ, ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണ് യുപിയിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിൽ ഇറങ്ങിയത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്ന് തന്നെയാണ് ബംഗ്ലാദേശ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ സന്ദർശിച്ചിരുന്നു.
Adjust Story Font
16