ഡയാന രാജകുമാരിയും മൈക്കല്‍ ജാക്സണും ഇപ്പോഴുണ്ടായിരുന്നെങ്കില്‍....
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അല്‍പര്‍ മരിച്ചുപോയ പ്രമുഖര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ചിത്രീകരിച്ചത്
അങ്കാറ: അകാലത്തില്‍ നമ്മോട് വിട പറഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്ന് ചിന്തിക്കാറില്ലേ.. പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സെലിബ്രിറ്റികളോ മറ്റോ ആണെങ്കില്‍. അവര്‍ വയസായാല്‍ എങ്ങെനയായിരിക്കും മുഖം,ചിരി എന്നൊക്കെ സങ്കല്‍പിച്ചു കൂട്ടാറില്ലേ...സങ്കല്‍പത്തെ യാഥാര്‍ഥ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അൽപർ യെസിൽറ്റാസ് എന്ന കലാകാരന്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അല്‍പര്‍ മരിച്ചുപോയ പ്രമുഖര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ചിത്രീകരിച്ചത്. ഡയാന രാജകുമാരി, പോപ് രാജാവ് മൈക്കല്‍ ജാക്സണ്‍, ആസ്ത്രേലിയന്‍ നടന്‍ ഹീത്ത് ലെഡ്ജർ,അമേരിക്കന്‍ നടന്‍ പോള്‍ വാക്കര്‍, ഗായകന്‍ ജോണ്‍ ലെനന്‍ എന്നിവരെയാണ് ഇത്തരത്തില്‍ ജീവന്‍ നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ അദ്ദേഹം സൃഷ്ടിച്ച പോർട്രെയ്‌റ്റുകൾ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അല്‍പര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ' ഒന്നും സംഭവിക്കാത്തപ്പോള്‍' എന്നാണ് അല്‍പര്‍ തന്‍റെ പ്രോജക്ടിന് നല്‍കിയിരിക്കുന്ന പേര്.
" ' ഒന്നും സംഭവിക്കാത്തപ്പോള്‍' എന്ന എന്‍റെ എ.ഐ-അധിഷ്ഠിത പ്രോജക്ടിന്‍റെ ആദ്യ ഭാഗം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ആളുകള്‍ എങ്ങനെയായിരിക്കും എന്ന ചിന്തയാണ് ഇതിന് പിന്നില്‍. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞാൻ പ്രതീക്ഷിക്കുന്നു'' മൈക്കല്‍ ജാക്സന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് അല്‍പര്‍ കുറിച്ചു.
അല്‍പറിന്‍റെ പോര്‍ട്രെയ്റ്റുകള്‍ക്ക് വലിയ സ്വീകരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ''എന്തുകൊണ്ടും ഈ പ്രോജക്ട് അഭിനന്ദനാര്‍ഹമാണെന്ന്'' നെറ്റിസണ്‍സ് കുറിച്ചു.
Adjust Story Font
16