Quantcast

ഭര്‍ത്താവ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 മാസത്തിനു ശേഷം; ഞെട്ടി ഇന്തോനേഷ്യന്‍ യുവതി

എരായണി എന്നാണ് രേഖകളില്‍ പറഞ്ഞിരിക്കുന്ന പ്രതിയുടെ പേര്

MediaOne Logo

Web Desk

  • Published:

    20 Jun 2022 10:34 AM

ഭര്‍ത്താവ് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 മാസത്തിനു ശേഷം; ഞെട്ടി ഇന്തോനേഷ്യന്‍ യുവതി
X

ഇന്തോനേഷ്യ: പുരുഷവേഷം കെട്ടി വിവാഹം കഴിക്കുന്നത് സിനിമയിലും മറ്റും നമ്മള്‍ കണ്ടിട്ടുണ്ടാകാം. എന്നാല്‍ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചാലോ? ഇന്തോനേഷ്യയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞപ്പോള്‍ തന്‍റെ ഭര്‍ത്താവ് ഒരു സ്ത്രീയാണെന്ന് ഭാര്യ തിരിച്ചറിയുന്നത്.

എരായണി എന്നാണ് രേഖകളില്‍ പറഞ്ഞിരിക്കുന്ന പ്രതിയുടെ പേര്. 2021 മെയ് മാസത്തിൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവതിയും എരായണിയും പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും സംഭാഷണങ്ങളിലും എരായണി ഒരു പുരുഷനെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് യുവതി പറയുന്നു. താനൊരു സര്‍ജനും ബിസിനുകാരനുമാണെന്നാണ് എരായണി പറഞ്ഞത്. പരിചയം പിന്നീട് പ്രണയമായി മാറുകയും ഇരുവരും രഹസ്യമായി വിവാഹിതരാവുകയും ചെയ്തു. തന്‍റെ കള്ളത്തരങ്ങള്‍ യുവതിയുടെ വീട്ടുകാര്‍ അറിയാതിരിക്കാന്‍ എരായണി അവരെ വധുവില്‍ നിന്നും അകറ്റി. ദമ്പതികൾ സൗത്ത് സുമാത്രയിലേക്ക് താമസം മാറുകയും വരൻ പണത്തിനായി വധുവിന്‍റെ കുടുംബത്തെ പതിവായി ശല്യപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ മോശമായി.

അവിടെ അയാൾ ഭാര്യയെ മാസങ്ങളോളം വീട്ടിൽ തടവിലാക്കുകയും ആരുമായും ഇടപഴകുന്നതിൽ നിന്ന് അവളെ വിലക്കുകയും ചെയ്തു. ഇതിനിടയില്‍ യുവതിയുടെ വീട്ടുകാരോട് എരായണി പണം ആവശ്യപ്പെടുകയും ചെയ്തു. 15 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങളോളം മകളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ യുവതിയുടെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി എരായണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ മനസിലായത്. കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story