36ാം ഡിവിഷൻ വടക്കൻ ഗസ്സയിൽ നിന്ന് പിന്മാറുന്നു; ഗസ്സയിൽ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിക്കാനൊരുങ്ങി ഇസ്രായേൽ
ഗസ്സയിൽ നിന്ന് കൂടുതൽ സൈനിക യൂനിറ്റുകളെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ
ഗസ്സ സിറ്റി: ഇസ്രായേലി സേനയുടെ 36ാം ഡിവിഷൻ ഗസയിൽ നിന്ന് പിന്മാറുന്നു. വടക്കൻ ഗസ്സയിൽ നിന്ന് ഇസ്രായേൽ സേന പിന്മാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗസ്സയിൽ നിന്ന് കൂടുതൽ സൈനിക യൂനിറ്റുകളെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ അറിയിച്ചതിന് പിന്നാലെയാണ് സേനാ പിന്മാറ്റം.
ഇനി മൂന്ന് ബാറ്റാലിയനുകള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലബനാൻ അതിർത്തിയിലേക്കു മാത്രമല്ല, വെസ്റ്റ് ബാങ്കിലേക്കും കൂടുതൽ സൈനികരെ നിയോഗിക്കാനാണ് ഇസ്രായേൽ പദ്ധതി.
വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ അത്യന്തം സ്ഫോടനാത്മകമെന്ന് പ്രതിരോധ മന്ത്രാലയം വിലയിരുത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ചെങ്കടലിൽ ഇസ്രായേലിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രായേലിലേക്കു പുറപ്പെട്ട കപ്പലിന് നിർദേശം നൽകിയിട്ടും അനുസരിക്കാൻ കൂട്ടാക്കിയില്ലെന്നും തുടർന്നാണ് മിസൈൽ ആക്രമണം വേണ്ടി വന്നതെന്നുമാണ് ഹൂത്തികള്‍ വ്യക്തമാക്കുന്നത്.
ഇസ്രായൽ ഉടമസ്ഥതയിലുളളതോ ഇസ്രായേലിലേക്ക്പോകുന്നതോ ആയ കപ്പലുകളെ വെറുതെ വിടില്ലെന്നും ഹൂത്തികൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയിൽ സംഘർഷം കൂടുതൽ ശക്തമായിരിക്കുകയാണ്. അതിനിടെയാണ് ഗസ്സയിൽ നിന്ന് കൂടുതൽ സൈനിക യൂനിറ്റുകളെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇസ്രായേൽ അറിയിച്ചത്.
Adjust Story Font
16