Quantcast

ഇന്ത്യന്‍ വംശജനായ ഡാറ്റ അനലിസ്റ്റ് യു.എസിലെ വിമാനത്താവളത്തില്‍ ബസിടിച്ച് മരിച്ചു

ആന്ധ്രാ പ്രദേശ് സ്വദേശിയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 April 2023 3:32 AM GMT

Indian origin data analyst died after bus hit him at boston airport in america
X

ന്യൂയോര്‍ക്ക്: ബോസ്റ്റണിലെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ വംശജനായ ഡാറ്റ അനലിസ്റ്റ് ബസ് ഇടിച്ചുമരിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിയായ വിശ്വചന്ദ് കൊല്ലയാണ് മരിച്ചത്. 47 വയസ്സായിരുന്നു.

ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു വിശ്വചന്ദ്. ടെര്‍മിനല്‍ ബിയുടെ താഴത്തെ നിലയിലാണ് ദാരുണമായ സംഭവമുണ്ടായത്.

വിശ്വചന്ദ് തന്‍റെ കാറില്‍ നിന്നിറങ്ങി പുറത്തുനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഡാർട്ട്‌മൗത്ത് ട്രാൻസ്‌പോർട്ടേഷൻ ബസ് ഇടിച്ചതെന്ന് പൊലീസ് വക്താവ് ഡേവ് പ്രൊകോപിയോ പറഞ്ഞു. സംഭവം കണ്ട ഒരു നഴ്‌സ് വിശ്വചന്ദിനെ സഹായിക്കാൻ ഓടിയെത്തിയെങ്കിലും അദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ടകെഡ എന്ന ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയില്‍ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്യുകയാണ് വിശ്വചന്ദ്. കമ്പനിയുടെ ഓങ്കോളജി വിഭാഗത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. വിശ്വജിത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച കമ്പനി, അദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ചു. വിശ്വജിത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Summary- A 47 year old Indian-American data analyst was killed on the spot after being struck by a bus at Boston's international airport where he had gone to pick up a friend, according to a media report.

TAGS :

Next Story