ന്യൂയോർക്കിലെ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം
കോക്പിറ്റിൽനിന്ന് പുക ഉയരുന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായത്
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു. റോമ ഗുപ്ത (63) ആണ് മരിച്ചത്. മകൾ റീവ ഗുപ്തയ്ക്കും (33), 23കാരനായ പൈലറ്റ് ഇൻസ്ട്രക്ടർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോക്പിറ്റിൽനിന്ന് പുക ഉയരുന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായത്.
ലോംഗ് ഐലൻഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം തീപിടിച്ച് തകർന്ന് വീഴുകയായിരുന്നു. മൗണ്ട് സിനായ് സിസ്റ്റത്തിലെ ഫിസിഷ്യന്റെ അസിസ്റ്റന്റാണ് ഗുരുതരമായി പൊള്ളലേറ്റ റീവ ഗുപ്ത. പൈലറ്റിന് എല്ലാ സർട്ടിഫിക്കേഷനുകളും ഉണ്ടായിരുന്നുവെന്നും അപകടത്തിൽപ്പെട്ട വിമാനം കർശന പരിശോധനകൾക്ക് വിധേയമാക്കിയിരുന്നുവെന്നും ഡാനി വെയ്സ്മാൻ ഫ്‌ലൈറ്റ് സ്‌കൂളിന്റെ അറ്റോർണി ഒലെഹ് ഡെക്കയ്ലോ പറഞ്ഞു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവത്തിൽ അന്വേഷണം നടത്തും.
Adjust Story Font
16