Quantcast

ഭാര്യയും മക്കളും ഒപ്പമുണ്ടായിരിക്കെ കാര്‍ കൊക്കയില്‍ ചാടിച്ചു; യു.എസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

300 അടി താഴ്ചയിലേക്ക് കാര്‍ വീണിട്ടും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Published:

    5 Jan 2023 9:59 AM

ഭാര്യയും മക്കളും ഒപ്പമുണ്ടായിരിക്കെ കാര്‍ കൊക്കയില്‍ ചാടിച്ചു; യു.എസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
X

കാലിഫോര്‍ണിയ: ഭാ​​​ര്യ​​​യെയും ര​​​ണ്ടു മ​​​ക്ക​​​ളെയും കാറില്‍ കയറ്റി വാഹനം കൊക്കയിലേക്ക് ഓടിച്ച ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. അമേരിക്കയിലെ സാന്‍ മത്തേവു കൗണ്ടിയിലെ ഡെവിള്‍സ് സ്ലൈഡിലാണ് സംഭവം. 300 അടി താഴ്ചയിലേക്ക് ടെസ്‍ല കാര്‍ വീണിട്ടും എല്ലാവരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ത്യൻ വംശജനായ ധര്‍മേഷ് പട്ടേലും ഭാര്യയും ഏഴു വയസുകാരിയായ മകളും നാലു വയസ്സുള്ള മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ധര്‍മേഷ് ബോധപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സംഘം പറഞ്ഞു. ധര്‍മേഷിനെ അറസ്റ്റ് ചെയ്തു. വധശ്രമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ ആശുപത്രിയില്‍ നിന്ന് സാന്‍ മെതിയോ കൌണ്ടി ജയിലിലേക്ക് മാറ്റും.

കാര്‍ താഴേക്ക് പതിക്കുന്നത് കണ്ടവര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഹെ​​​ലി​​​കോ​​​പ്റ്റര്‍ ഇറക്കിയാണ് കുടുംബത്തെ രക്ഷിച്ചത്. ധര്‍മേഷ് എന്തിനാണ് കാര്‍ ബോധപൂര്‍വം കൊക്കയിലേക്ക് മറിച്ചതെന്ന് ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാവൂ. കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ പ​​​സ​​​ഡേ​​​നയിലാണ് കുടുംബം താമസിച്ചിരുന്നത്.

Summary- An Indian origin man in the US drove his Tesla off California's Devil's Slide cliff with his wife and two children inside

TAGS :

Next Story