Quantcast

ഇന്ത്യ മാറ്റിനിര്‍ത്താനാവാത്ത പങ്കാളി: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ബൈഡന്‍

ബൈഡനെ കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    15 Aug 2022 7:14 AM GMT

ഇന്ത്യ മാറ്റിനിര്‍ത്താനാവാത്ത പങ്കാളി: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ബൈഡന്‍
X

വാഷിംഗ്ടണ്‍ : 75ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. യു.എസിന്‍റെ മാറ്റിനിര്‍ത്താനാവാത്ത പങ്കാളിയാണ് ഇന്ത്യയെന്നറിയിച്ച ബൈഡന്‍ ഇന്ത്യയും യുഎസും ഒന്നിച്ച് നിന്ന് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നും ഇന്തോ-പസഫിക് ബന്ധം കൂടുതല്‍ സുതാര്യമാക്കുമെന്നും പ്രതീക്ഷ പങ്കുവെച്ചു.

ലോകത്തെ രണ്ട് വലിയ ജനാധിപത്യശക്തികളായ ഇന്ത്യയും യു.എസും ഒന്നിച്ച് നിന്ന് ലോകമാധാനത്തിനും സമൃദ്ധിയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഏത് വെല്ലുവിളിയെയും നേരിടാന്‍ ആ ഐക്യം സഹായകമാകും. 40 ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ പൗരന്മാരടക്കം ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയുടെയും സത്യത്തിന്‍റെയും വഴിയിലൂടെ പിന്നിട്ട ഇന്ത്യയുടെ ജനാധിപത്യയാത്രയെ ആദരിക്കാന്‍ യുഎസും ഒപ്പം ചേരുകയാണ്. ബൈഡന്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിനൊപ്പം തന്നെ ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തിന്‍റെയും 75ാം വാര്‍ഷികമാണിതെന്ന് ചൂണ്ടിക്കാട്ടിയ ബൈഡന്‍ യുഎസിന്റെ ഒഴിച്ചുകൂടാനാവാത്ത കൂട്ടാളിയാണ് ഇന്ത്യയെന്നും യുഎസിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ബൈഡനെ കൂടാതെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകപുരോഗതിക്കായി ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കാലാവസ്ഥ മുതല്‍ വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

TAGS :

Next Story