'ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല': മസൂദ് പെസഷ്കിയാൻ
'പ്രതികരിക്കാൻ ഇസ്രായേൽ ഇറാനെ നിർബന്ധിതരാക്കുന്നു'
തെഹ്റാൻ: ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. പ്രതികരിക്കാൻ ഇസ്രായേൽ ഇറാനെ നിർബന്ധിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഇറാന്‍ പ്രസിഡന്റ് നയം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് മേഖലയൊന്നാകെ യുദ്ധ ഭീതി പരന്നതോടെയാണ് ഇറാന്‍ പ്രസിജന്റ് മസൂദ് പെസഷ്കിയാന്‍റെ പ്രതികരണം. 'സമാധാനം നിലനിർത്താനാണ് ഞങ്ങളുടെ ശ്രമം. എന്നാൽ പ്രതികരിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരാക്കുകയാണ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയെ ഞങ്ങളുടെ മണ്ണിൽ കൊലപ്പെടുത്തിയപ്പോൾ യൂറോപ്പും അമേരിക്കയും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങൾ ആത്മസംയമനം പാലിച്ചു. എന്നാൽ, ഇസ്രായേൽ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു'വെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിലും ലെബാനിലുമായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മേഖലയെ ഒന്നാകെ സംഘർഷ ഭീതിയിലാക്കിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീർ ആവശ്യപ്പെട്ടു.
Adjust Story Font
16