Quantcast

ആക്രമണം കടുപ്പിച്ച്​ ഇസ്രായേല്‍; 24 മണിക്കൂറിനിടെ 81 പേര്‍ കൊല്ലപ്പെട്ടു

ഗസ്സയിലെ അൽശിഫക്കു നേരെ ഇനിയും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി സൈന്യം മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2024-03-19 01:27:49.0

Published:

19 March 2024 1:05 AM GMT

Gaza war
X

പ്രതീകാത്മക ചിത്രം

തെല്‍ അവിവ്: വടക്കൻ ഗസ്സയിൽ പട്ടിണി ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്ന ആശങ്കക്കിടയിലും ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ. പിന്നിട്ട 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ അൽശിഫക്കു നേരെ ഇനിയും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി സൈന്യം മുന്നറിയിപ്പ് നല്‍കി. അറസ്റ്റിലായ അൽ ജസീറയുടെത്​ ഉൾപ്പെടെ മാധ്യമ പ്രവർത്തകരെ പന്ത്രണ്ട്​ മണിക്കൂറിനു ശേഷം ഇസ്രായേൽ മോചിപ്പിIsrael-Gazaച്ചു. വിവസ്ത്രരാക്കി സൈന്യം മർദിച്ചതായി വിട്ടയച്ച മാധ്യമ പ്രവർത്തകർ പറഞ്ഞു. ഗസ്സയിൽ പട്ടിണി മൂലം ജനങ്ങൾ മരിക്കുന്ന അവസ്​ഥയിൽ അന്തർദേശീയ സമൂഹം ലജ്ജിക്കണമെന്ന്​ യു.എൻ റിലീഫ്​ മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

ഖത്തർ കേന്ദ്രീകരിച്ച്​ താൽക്കാലിക വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചിരി​ക്കെ, അൽശിഫ ആശുപത്രിക്ക്​ നേരെയുള്ള ആക്രമണവും വടക്കൻ ഗസ്സയിലെ പട്ടിണി സാഹചര്യവും മാധ്യമ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​ത നടപടിയും ഇസ്രായേലിനെതിരെ ലോകതലത്തിൽ പ്രതിഷേധം ശക്​തമാക്കി. അന്തർദേശീയ സമ്മർദത്തെ തുടർന്ന്​ അൽജസീറ റിപ്പോർട്ടർ ഇസ്​മാഈൽ ഗൗലിനെയും മറ്റു മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ രാത്രി വിട്ടയച്ചു. നീണ്ട 12 മണിക്കൂറിനു ശേഷമാണ്​ ഇവരെ മോചിപ്പിച്ചത്​. സൈന്യം വിവസ്​ത്രരാക്കി നിർത്തി മർദനങ്ങൾക്ക്​ വിധേയമാക്കിയെന്ന്​ ഇസ്​മാഈൽ ഗൗൽ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങളും സേന നശിപ്പിച്ചു. ഇന്നലെ കാലത്താണ്​ അൽശിഫ ആശുപത്രിക്കു നേരെ നാലാം തവണയും ഇസ്രായേൽ ആക്രമണം നടത്തിയത്​. ആശുപത്രിയിൽ 20 ഫലസ്​തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം അതിലും കൂടുതലാണെന്ന്​ ദൃക്​സാക്ഷികൾ അറിയിച്ചു.

നിരവധി പേർക്ക്​ പരിക്കുണ്ട്​. ആശുപത്രി വളഞ്ഞ സൈന്യം ഇനിയും ആക്രമണത്തിന്​ നീക്കം നടത്തുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു. ആയിരങ്ങളാണ്​ ആശുപത്രിയിലും പരിസരത്തുമായി കഴിഞ്ഞു കൂടുന്നത്​. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 81 പേർ കൊല്ലപ്പെടുകയും 116 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ മരണം 31,726 ആയി. വെസ്റ്റ് ബാങ്കിൽ 35 ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു. പട്ടിണി പിടിമുറുക്കിയ ഗസ്സ തുറന്ന ശ്മശാനമായി തീർന്നതായി യൂറോപ്യൻ യൂനിയൻ രാഷ്​ട്രീയകാര്യ മേധാവി ജോസഫ്​ ബോറൽ പഞ്ഞു. വെടിനിർത്തൽ കരാർ ചർച്ചയുമായി ബന്ധപ്പെട്ട്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ കടുത്ത ഭിന്നതയാണുള്ളത്​. ഹമാസിനെ അമർച്ച ചെയ്​ത്​ എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും വരെ യുദ്ധം തുടരുമെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

TAGS :

Next Story