Quantcast

വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം; 75 ഫലസ്തീനികൾ കൊല്ലപ്പെട്ടു

വെടിനിർത്തൽ നടപ്പാക്കാൻ ലബനാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-11-30 03:14:07.0

Published:

30 Nov 2024 1:56 AM GMT

northern gaza attack
X

തെല്‍ അവിവ്: വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 75 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകരെ പോലും പ്രദേശത്ത് അനുവദിക്കാത്തതിനാൽ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണ്. വെടിനിർത്തൽ നടപ്പാക്കാൻ ലബനാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു.

നുസൈറാത്ത് അഭയാർഥി ക്യാമ്പിലുള്ളവരാണ് ഇസ്രായേൽ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരിൽ അധികം പേരും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുന്നു. അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളെ പോലും ഇവിടെ ഇസ്രായേൽ തടയുകയാണ്. ബെയ്ത് ലഹിയയിലെ കമാൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അൽ കഹ്‌ലൂതും ആശുപത്രി പരിസരത്ത് നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായിആശുപത്രി അധികൃതർ അറിയിച്ചു.

മരുന്നിന്‍റെയും ഭക്ഷണത്തിന്‍റെയും ക്ഷാമത്തെ തുടർന്നു ആശുപത്രിയുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ജനങ്ങളെ പൂർണമായി ഈ മേഖലകളിൽനിന്നു ഒഴിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണം. അതേ സമയം വെടിനിർത്തൽ നടപ്പാക്കാൻ ലബനാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു. വെടിനിർത്തൽ 2006-നെക്കാൾ വലിയ വിജയത്തിൻ്റെ സൂചനയായാണ് ഹിസ്ബുല്ല കരുതുന്നത്. എന്നാൽ ഇസ്രായേൽ ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും നഈം ഖാസിം വ്യക്തമാക്കി.

TAGS :

Next Story