'നല്ല സുഹൃത്തുക്കൾ'; മോദിയുമൊത്തുള്ള സെൽഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ
മുസ്‍ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന നേതാവാണ് മെലോണി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെൽഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. 'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന അടിക്കുറിപ്പോടെയാണ് മെലോണി സെൽഫി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചത്. കൂടാതെ 'മെലഡി' എന്ന ഹാഷ് ടാഗും ഒപ്പം നൽകിയിട്ടുണ്ട്.
യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കാൻ ദുബൈയിൽ എത്തിയപ്പോഴാണ് മോദിയുമൊത്തുള്ള സെൽഫി ജോർജിയ മെലോണി പകർത്തിയത്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണി മുമ്പ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലും എത്തിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാരാണ് 45കാരിയായ ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ളത്. ഇറ്റാലിയൻ ഏകാധിപതിയും ഫാഷിസം സ്ഥാപകനുമായ ബെനിറ്റോ മുസോളിനിയാണ് മെലോണിയുടെ ആരാധ്യപുരുഷൻ.
മുസ്‍ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന മെലോണി തന്റെ തീവ്രവാദ അഭിപ്രായങ്ങൾ പല വേദികളിലും തുറന്നുപറയാറുണ്ട്. യൂറോപ്യൻ യൂനിയന്റെ കടുത്ത വിമർശക കൂടിയാണ് മെലോണി.
അതേസമയം, മെലോണിയുടെ ട്വീറ്റ് മോദി റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്' എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രം റീ ട്വീറ്റ് ചെയ്തത്.
Adjust Story Font
16