Quantcast

സൈനിക മേധാവി ജോസഫ് ഔന്‍ ലെബനാന്‍ പ്രസിഡന്റ്

രണ്ടു വര്‍ഷം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ചു

MediaOne Logo

Web Desk

  • Published:

    10 Jan 2025 9:09 AM GMT

സൈനിക മേധാവി ജോസഫ് ഔന്‍ ലെബനാന്‍ പ്രസിഡന്റ്
X

ബെയ്റൂത്ത്: ലെബനന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ സൈനിക മേധാവി ജോസഫ് ഔനിന്​ വിജയം. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔന്‍ വിജയിച്ചത്. ഇതോടെ രണ്ടു വര്‍ഷം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അന്ത്യമായത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് ഔനിന് അമേരിക്ക, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അടക്കം നേരിടുന്ന ലെബനനെ സുസ്ഥിരമാക്കാൻ ജോസഫിന് കഴിയുമെന്നാണ് ഈ രാജ്യങ്ങൾ കുരതുന്നത്. 2022 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേല്‍ ഔനിന് പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല. ജോസഫ് ഔന്‍ സ്ഥാനമേറ്റതിന് പിന്നാലെ ഇസ്രായേലുമായുള്ള വെടിനിർത്തൽ നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്​ ലെബനാൻ ജനത.

2017ലാണ് ലെബനൻ സായുധ സേനയുടെ കമാൻഡറായി ജോസഫ്​ ഔൻ ചുമതലയേറ്റത്. സിറിയൻ അതിർത്തിയിൽ ഐഎസിനെതിരായ പോരാട്ടത്തിൽ ലെബനൻ സൈന്യത്തെ നയിച്ചത് ജോസഫ് ഔന്‍ ആയിരുന്നു. ലെബനാന്റെ പ്രസിഡന്റാകുന്ന അഞ്ചാമത്തെ സൈനിക മേധാവിയാണ് ജോസഫ് ഔന്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജോസഫ് ഔന്‍ സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞു. ലെബനാന്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി ജോസഫ് ഔന്‍ പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ഒക്ടോബറിൽ ആയിരുന്നു മുൻ പ്രസിഡൻറ്​ മൈക്കൽ ഔൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. രണ്ട് വർഷത്തെ പ്രസിഡൻഷ്യൽ ശൂന്യതയ്ക്ക് ശേഷം ലെബനാ​െൻറ രാഷ്ട്രീയവും സ്ഥാപനപരവുമായ സ്തംഭനാവസ്ഥ മറികടക്കാനുള്ള നിർണായക ചുവടുവെപ്പാണ് ജോസഫ് ഔനിന്റെ വിജയം എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഈ കാലഘട്ടത്തിലെ മികച്ച നേതാവാണ് ജോസഫ് ഔന്‍ എന്നും ഗുട്ടറസ് കൂട്ടിച്ചേർത്തു.

TAGS :

Next Story