Quantcast

'രാജ്യത്തെയോർത്ത് പ്രതിഷേധിക്കാതിരിക്കൂ';ജനങ്ങളോട് ശ്രീലങ്കൻ പ്രധാനമന്ത്രി

പ്രതിസന്ധികളെ മറികടക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന് നഷ്ടമുണ്ടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Published:

    11 April 2022 3:58 PM GMT

രാജ്യത്തെയോർത്ത് പ്രതിഷേധിക്കാതിരിക്കൂ;ജനങ്ങളോട് ശ്രീലങ്കൻ പ്രധാനമന്ത്രി
X

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെതിരേ നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സേ. പ്രതിസന്ധികളെ മറികടക്കാൻ സർക്കാർ നിരന്തരം ശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന് നഷ്ടമുണ്ടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ ആലോചിക്കുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ സമരങ്ങൾ ഒരു രീതിയിലും സഹായകരമല്ലെന്നും മഹിന്ദ രജപക്സേ പറഞ്ഞു. പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ സഹോദരനും പ്രസിഡന്റുമായ ഗോതബായ രജപക്സേയുടേയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ജനങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മഹിന്ദ രജപക്സേ മുന്നോട്ടുവന്നത്.

സഖ്യകക്ഷികൾ പോലും വിട്ടുപോകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികൾ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണത്തിനായി 300 കോടി ഡോളറിന്റെ സഹായമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

TAGS :

Next Story