Quantcast

മക്ഡൊണാള്‍ഡ്സ് ബര്‍ഗറില്‍ എലിയുടെ കാഷ്ഠം: അഞ്ച് കോടി രൂപ പിഴ വിധിച്ചു

മക്‌ഡൊണാൾഡ്‌സിൽ നിന്ന് ഉപഭോക്താക്കൾ ഉയർന്ന നിലവാരത്തിലുള്ള ശുചിയായ ഭക്ഷണം പ്രതീക്ഷിക്കുന്നുണ്ടെന്ന് ജഡ്ജി

MediaOne Logo

Web Desk

  • Updated:

    2023-05-05 03:28:34.0

Published:

5 May 2023 3:19 AM GMT

McDonald’s Fined Rs 5 Crore After Customer Found Mouse Droppings In Burger
X

പ്രതീകാത്മകചിത്രം

ലണ്ടന്‍: ചീസ് ബര്‍ഗറില്‍ എലിയുടെ കാഷ്ഠം കണ്ടെന്ന ഉപഭോക്താവിന്‍റെ പരാതിയില്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡോണാൾഡ്സിന് വൻ തുക പിഴ വിധിച്ചു. അഞ്ച് ലക്ഷം പൗണ്ട് (അഞ്ച് കോടിയിലധികം രൂപ) പിഴയടയ്ക്കണം. ലണ്ടനിലാണ് സംഭവം.

2021ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കിഴക്കന്‍ ലണ്ടനിലെ ലെയ്ടൺസ്റ്റോണിലെ ഡ്രൈവ് ഇൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചയാള്‍ക്കാണ് ബര്‍ഗര്‍ റാപ്പിനുള്ളില്‍ നിന്ന് എലിയുടെ കാഷ്ഠം കിട്ടിയത്. തുടര്‍ന്ന് ഉപഭോക്താവ് പരാതി നല്‍കി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ സ്ഥലങ്ങളില്‍ ചത്തഎലിയുടെ അവശിഷ്ടങ്ങളും കാഷ്ഠവും കണ്ടെത്തി. തുടര്‍ന്ന് റെസ്റ്റോറന്‍റ് പൂട്ടിച്ചു.

ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് മക്ഡോണാള്‍ഡ്സിന് 4,75,000 പൗണ്ട് (4.8 കോടി രൂപ) പിഴ ചുമത്തി. 22,000 പൗണ്ട് (ഏകദേശം 22.6 ലക്ഷം രൂപ) നിയമച്ചെലവിലേക്ക് അടയ്ക്കണം. 190 പൗണ്ട് (19,537 രൂപ) സര്‍ചാര്‍ജ് നല്‍കാനും കോടതി ഉത്തരവിട്ടു. മക്‌ഡൊണാൾഡ്‌സിൽ നിന്ന് ഉപഭോക്താക്കൾ ഉയർന്ന നിലവാരത്തിലുള്ള ശുചിയായ ഭക്ഷണം പ്രതീക്ഷിക്കുന്നുണ്ടെന്ന് ജില്ലാ ജഡ്ജി സൂസൻ ഹോൾഡ്‌ഹാം അഭിപ്രായപ്പെട്ടു. ഔട്ട്‌ലെറ്റ് കീടമുക്തമായി നിലനിർത്താൻ ചുമതലപ്പെടുത്തിയ കമ്പനി ചത്ത എലിയെയും മറ്റ് മാലിന്യങ്ങളെയും അവഗണിച്ചതായി കോടതി നിരീക്ഷിച്ചു.

ഈസ്റ്റ് ലണ്ടൻ ബ്രാഞ്ചിലെ സംഭവത്തില്‍ കമ്പനി ക്ഷമാപണം നടത്തിയതായി മക്ഡൊണാൾഡ്സ് വക്താവ് പറഞ്ഞു. ആരോഗ്യം, സുരക്ഷ, ശുചിത്വം എന്നിവയുടെ കാര്യത്തില്‍ മക്ഡൊണാൾഡ്സ് ഉയർന്ന നിലവാരം പാലിക്കുന്നുണ്ട്. എന്നാൽ പരാതിക്ക് ആധാരമായ സംഭവത്തില്‍ പിഴവ് സംഭവിച്ചെന്നും വക്താവ് പറഞ്ഞു.

Summary- A McDonald’s outlet in London, was fined nearly £500,000 (approx. Rs 5.14 crore) over poor food hygiene. The action comes after a customer found mouse droppings inside a burger wrapper and reported it to the authorities.

TAGS :

Next Story