കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെഹുൽ ചോക്‌സി ഡൊമിനിക്കൻ കോടതിയിൽ
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചോക്‌സി ഡൊമിനിക്കൻ കോടതിയിൽ ഹർജി നൽകിയത്
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്‌സി ഡൊമിനിക്കൻ ഹൈകോടതിയിൽ ഹർജി നൽകി. ഇന്ത്യൻ സർക്കാറിന്‍റെ ആളുകൾ തന്നെ ആന്‍റിഗയിൽ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
62കാരനായ ചോക്‌സി 13,500 കോടിയുടെ വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതൽ ആന്‍റിഗയിലായിരുന്നു. മേയ് 23നാണ് ഇദ്ദേഹം അയൽ രാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായത്. താൻ ആന്‍റിഗൻ പൗരനാണെന്നും ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് അവിടെ കോടതിയെ സമീപിച്ചിരുന്നു.
13,500 കോടി രൂപയുടെ പി.എൻ.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് ഇദ്ദേഹം. ചോക്സിയെ കാണാതായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്‍റർപോൾ 'യെല്ലോ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്സിയെ കണ്ടെത്തിയത്.
Adjust Story Font
16