Quantcast

സ്കൂളുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യു.കെ

പ്രധാന അധ്യാപകർക്കു​ള്ള മാർഗനിർദേശം പുറത്തിറക്കി

MediaOne Logo

Web Desk

  • Published:

    19 Feb 2024 1:50 PM GMT

സ്കൂളുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യു.കെ
X

ലണ്ടൻ: സ്കൂളുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യു.കെ. കു​ട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ഗുണകരമാക്കലാണ് നിരോധനമേർപ്പെടുത്തുന്നതിന് പിന്നിലെന്ന് അധികൃതർ വിശദീകരിച്ചു.

മന്ത്രിസഭാ യോഗം ചേർന്നാണ് മൊബൈൽ നിരോധനത്തിന് അനുമതി നൽകിയത്. ഇതിന് പിന്നാലെ പ്രധാന അധ്യാപകർക്കു​ള്ള മാർഗനിർദേശം പുറത്തിറക്കി.സ്കൂളുകളിലെ 97 ശതമാനം വിദ്യാർഥികളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായി നേരത്തെ ഓഫ്കോം ഡാറ്റ കണക്കുകൾ പുറത്തുവിട്ടിരുന്നു.

പ്രധാന അധ്യാപകരുമായി കൂടിയാ​ലോചിച്ചാണ് ഫോൺ നിരോധനം നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. ‘അറിവ് നേടാനും, സൗഹൃദങ്ങൾ സൃഷ്ടിക്കാനും ആളുകളോട് സംസാരിക്കാനും ഇടപെഴകാനുമാണ് സ്കൂളിൽ പോകുന്നത്. അവിടെ ചെന്ന് മൊബൈൽ ഫോണിൽ മുഴുകാനോ സന്ദേശങ്ങൾ അയക്കാനോ അല്ല, അതിന് പകരം ക്ലാസിലുള്ളവരോട് തുറന്ന് സംസാരിക്കാമെന്നും വിദ്യാഭ്യാസ സെക്രട്ടറി’ വിദ്യാർഥികളോട് പറഞ്ഞു.

നിരോധനത്തിനൊപ്പം നിൽക്കാൻ രക്ഷിതാക്കളും മുന്നോട്ട് വരണമെന്നും അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സ്കൂൾ ഓഫീസ് വഴി ബന്ധപ്പെടണമെന്നാണ് പുതിയ നിർദേശം.

TAGS :

Next Story