കോവിഡ് വാക്‍സിനുകള്‍ക്ക് പേറ്റന്‍റ് വേണ്ടെന്ന് അമേരിക്ക; മഹത്തായ നിമിഷമെന്ന് ലോകാരോഗ്യ സംഘടന
ലോക വ്യാപാര സംഘടനയിൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും.
കോവിഡ് വാക്സിനുകൾക്ക് പേറ്റന്‍റ് ഒഴിവാക്കാനൊരുങ്ങി അമേരിക്ക. ലോക വ്യാപാര സംഘടനയിൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. ഇതോടെ പേറ്റന്‍റ് പ്രശ്നമില്ലാതെ വാക്സിനുകൾ ലോകത്തുടനീളം നിർമ്മിക്കാനാകും.
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വ്യാപാര പ്രതിനിധിയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. വാക്സിനുകള്‍ക്കുള്ള ഭൌതിക സ്വത്തവകാശം നീക്കും എന്നാണ് അമേരിക്കയുടെ പ്രസ്താവന. ലോകത്തുടനീളം വാക്സിനുകള്‍ നിര്‍മ്മിക്കാനായാല്‍ വാക്സിന്‍ ലഭ്യതക്കുറവ് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ കുറഞ്ഞ വിലയില്‍ വാക്സിനുകള്‍ ലഭ്യമാകുകയും ചെയ്യും. അതത് രാജ്യങ്ങളില്‍ തന്നെ നിര്‍മ്മിക്കുകയാണെങ്കില്‍ വാക്സിന്‍ ലഭ്യതയുടെ വേഗവും കൂടും. ഇനി തീരുമാനം വരേണ്ടത് ലോക വ്യാപാര സംഘടനയില്‍ നിന്നാണ്.
വാക്‍സിനുകള്‍ക്ക് പേറ്റന്‍റ് ഒഴിവാക്കാനുള്ള തീരുമാനം മഹത്തായ നിമിഷമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അസാധാരണ കാലത്ത് അസാധാരണ നീക്കം ആവശ്യമാണെന്ന് അമേരിക്കയും അറിയിച്ചു.
This is a monumental moment in the fight against #COVID19. The commitment by @POTUS Joe Biden & @USTradeRep @AmbassadorTai to support the waiver of IP protections on vaccines is a powerful example of 🇺🇸 leadership to address global health challenges. pic.twitter.com/3iBt3jfdEr
— Tedros Adhanom Ghebreyesus (@DrTedros) May 5, 2021
Adjust Story Font
16