ജോ ബൈഡന്റെ പേരക്കുട്ടി നയോമിക്ക് വൈറ്റ്ഹൗസിൽ വെച്ച് ഇന്ന് വിവാഹം; വരൻ നിയമ വിദ്യാർഥി പീറ്റർ നീൽ
വിവാഹ ചടങ്ങിന്റെ മുഴുവൻ ചെലവുകളും ബൈഡൻ ഫാമിലിയാണ് വഹിക്കുകയെന്ന് വൈറ്റ്ഹൗസ് അധികൃതർ
യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ പേരക്കുട്ടി നയോമി ബൈഡന്റെ വിവാഹം വൈറ്റ് ഹൗസിൽ വെച്ച് ഇന്ന് നടക്കും. യൂനിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിലെ നിയമ ബിരുദ വിദ്യാർഥി 25കാരനായ പീറ്റർ നീലാണ് വരൻ. പ്രസിഡൻറിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ സൗത്ത് ലോണിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇതാദ്യമായാണ് പ്രസിഡൻറിന്റെ പേരക്കുട്ടിയുടെ കല്യാണം വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്നത്. 1812 മുതൽ വൈറ്റ്ഹൗസിൽ നടക്കുന്ന 19ാമത് വിവാഹമാണിതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ഹണ്ടർ ബൈഡന്റെയും മുൻഭാര്യ കത്‌ലീൻ ബുഹ്‌ലെയുടെയും മകളാണ് നയോമി ബൈഡൻ. 28 വയസ്സുള്ള നയോമിയാണ് ജോ ബൈഡന്റെ പേരക്കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ. നയോമി അഭിഭാഷകയാണ്. നിയുക്ത വരൻ പീറ്റർ ജോർജ്ടൗൺ ലോസ് സെൻററിലെ അസോസിയേറ്റുമാണ്.
പങ്കാളിയായ നയോമിയുമായി കൈ ചേർത്തു നിൽക്കുന്ന ചിത്രം വ്യാഴാഴ്ച നീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും നാലുവർഷമായി ഒന്നിച്ചുകഴിയുകയാണെന്ന് ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്തു. 2018ലാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. കഴിഞ്ഞ സെപ്തംബറിൽ നീൽ നയോമിക്ക് എമറാൾഡ് കട്ട് ഡയമണ്ട് നൽകി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിവാഹ ചടങ്ങിന്റെ മുഴുവൻ ചെലവുകളും ബൈഡൻ ഫാമിലിയാണ് വഹിക്കുകയെന്ന് വൈറ്റ്ഹൗസ് അധികൃതർ അറിയിച്ചു.
Naomi Biden, the granddaughter of US President Joe Biden, will be married today at the White House.
Adjust Story Font
16