Quantcast

'ഇപ്പോൾ ജന്മദിനാശംസ നേരാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്'; 'ഡിയർ ഫ്രണ്ട്' മോദിയോട് പുടിൻ

ഉസ്‌ബെക് നഗരമായ സമർഖന്തിൽ നടന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയോട് നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-09-18 12:20:01.0

Published:

18 Sep 2022 12:11 PM GMT

ഇപ്പോൾ ജന്മദിനാശംസ നേരാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്; ഡിയർ ഫ്രണ്ട് മോദിയോട് പുടിൻ
X

മോസ്‌കോ: ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ആഘോഷങ്ങളോടെ 72-ാം ജന്മദിനം ആഘോഷിച്ചത്. നമീബിയയിൽനിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നിട്ടായിരുന്നു മോദി ജന്മദിനം ആഘോഷിച്ചത്. ലോകനേതാക്കൾ പലരും മോദിക്ക് ആശംസ നേർന്നിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഉസ്‌ബെകിസ്താനിൽ വച്ച് നേരിൽ കണ്ട റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ മോദിയോട് ഇപ്പോൾ ജന്മദിനം ആശംസിക്കാനാകില്ലെന്നാണ് പറഞ്ഞത്.

ഉസ്‌ബെക് നഗരമായ സമർഖന്തിൽ നടന്ന ഷാങ്ഹായി കോഓപറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ യുദ്ധത്തിനുശേഷം ഇരുവരും ആദ്യമായാണ് നേരിൽകാണുന്നത്. കൂടിക്കാഴ്ചയിൽ ജന്മദിനത്തെക്കുറിച്ച് സംസാരിച്ച പുടിൻ ഇപ്പോൾ മുൻകൂർ ആശംസ നേരാൻ പ്രയാസമുണ്ടെന്ന് അറിയിച്ചു. കാരണവും പുടിൻ വ്യക്തമാക്കി.

''ഇന്ത്യയ്ക്ക് എല്ലാവിധ നന്മയും ആശംസിക്കുന്നു. എന്റെ പ്രിയ സുഹൃത്ത് നാളെ ജന്മദിനം ആഘോഷിക്കാനിരിക്കുകയാണെന്ന് എനിക്ക് അറിയാം. റഷ്യൻ പാരമ്പര്യത്തിൽ മുൻകൂർ ജന്മദിനം ആശംസിക്കുന്ന രീതിയില്ല. അതുകൊണ്ട് എനിക്കിപ്പോൾ ആശംസിക്കാനാകില്ല.''-പുടിൻ പറഞ്ഞു.

താങ്കൾക്കും അക്കാര്യം അറിയാമെന്ന് എനിക്ക് അറിയാം. താങ്കൾക്ക് എല്ലാ നന്മയും നേരുകയാണ്. സഹോദരരാജ്യമായ ഇന്ത്യയ്ക്കും എല്ലാ നന്മയും നേരുന്നു. താങ്കളുടെ നേതൃത്വത്തിനു കീഴിൽ ഇന്ത്യയ്ക്ക് എല്ലാ സമൃദ്ധിയും ആശംസിക്കുകയും ചെയ്യുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.

പുടിനുമായി മനോഹരമായൊരു കൂടിക്കാഴ്ചയാണ് നടന്നതെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. വ്യാപാര, ഊർജ, പ്രതിരോധ മേഖലകളിലടക്കം ഇന്ത്യ-റഷ്യ സഹകരണം ശക്തമാക്കാനുള്ള ചർച്ചകൾ നടന്നു. മറ്റ് ഉഭയകക്ഷി, ആഗോള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും മോദി കുറിച്ചു.

Summary: Why Russian President Vladimir Putin said that he can't wish PM Narendra Modi for his birthday in advance?

TAGS :

Next Story