Quantcast

നേപ്പാളിന്റെ മൂന്നാം പ്രസിഡന്‍റായി രാം ചന്ദ്ര പൗഡൽ

2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണിത്

MediaOne Logo

Web Desk

  • Updated:

    2023-03-09 13:19:38.0

Published:

9 March 2023 1:03 PM GMT

Nepal elects Ram Chandra Poudel of Nepali Congress as new President, breaking news, latest malayalam news, നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി രാം ചന്ദ്ര പൗഡൽ, ബ്രേക്കിംങ് ന്യൂസ്,
X

രാം ചന്ദ്ര പൗഡൽ

നേപ്പാളി കോൺഗ്രസിലെ രാം ചന്ദ്ര പൗഡലിനെ നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് പാർട്ടി സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്റ് അംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ലഭിച്ചു.

'പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് രാം കാന്ദ്ര പൗഡൽജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,' നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷേർ ബഹാദൂർ ദ്യൂബ ട്വീറ്റ് ചെയ്തു. 332 പാർലമെന്റ് അംഗങ്ങളും പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും ഉൾപ്പെടെ 882 വോട്ടർമാരാണ് ആകെയുള്ളത്. 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും ഫെഡറൽ പാർലമെന്റിലെ 313 അംഗങ്ങളും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷാലിഗ്രാം പറഞ്ഞു. 2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണിത്.

TAGS :

Next Story