വനിതാ ജഡ്ജിയേയും വളർത്തുമൃഗങ്ങളേയും വെടിവച്ച് കൊന്ന് സ്വയം വെടിയുതിർത്ത് മരിച്ച് ഭർത്താവ്
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ബെർനാലില്ലോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് തയാറായില്ല.
വനിതാ ജഡ്ജിയേയും വളർത്തുമൃഗങ്ങളേയും വെടിവച്ച് കൊന്ന് ഭർത്താവ്. മെക്സിക്കോയിലെ ലോസ് റാൻചോസ് മുനിസിപ്പൽ ജഡ്ജ് ഡയാനെ ആൽബർട്ടിനെയാണ് ഭർത്താവ് എറിക് പിങ്കർടൺ വെടിവച്ച് കൊന്നത്. തുടർന്ന് ഇയാൾ സ്വയം വെടിയുതിർത്ത് മരിച്ചു.
ജഡ്ജിയേയും ഭർത്താവിനേയും വളർത്തുമൃഗങ്ങളേയും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ബെർനാലില്ലോ കൗണ്ടി ഷെരീഫ് ഓഫിസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എറിക് പിങ്കർടണിന്റെ സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് ബെർനാലില്ലോ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ ആൽബുകെർക്കിലെ റാഞ്ചിറ്റോസ് റോഡിലുള്ള ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൂവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ജഡ്ജിയേയും വളർത്തുമൃഗങ്ങളേയും വെടിവച്ച് കൊന്ന ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. അതേസമയം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ബെർനാലില്ലോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് തയാറായില്ല.
Adjust Story Font
16