Quantcast

സമാധാന നൊബേൽ; ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്

ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം

MediaOne Logo

Web Desk

  • Updated:

    2024-10-11 09:54:39.0

Published:

11 Oct 2024 9:29 AM GMT

സമാധാന നൊബേൽ; ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക്
X

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ആണവായുധ വിമുക്തലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ജപ്പാനിലെ ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്‌ഫോടന അതിജീവിതരുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡാൻക്യോ. ഒസ്‌ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

1956 ആഗസ്റ്റ് 10നാണ് നിഹോൻ ഹിഡാൻക്യോ രൂപം കൊള്ളുന്നത്. ആണവായുധങ്ങളെ തടയുകയും പൂർണമായി നിരോധിക്കുകയും ചെയ്യുക, ആണവബോംബ് സ്‌ഫോടനങ്ങളുണ്ടാക്കിയ നാശനഷ്ടങ്ങളും ദുരിതവും അതിന് ഇരകളായവരുടെ ജീവിതത്തിലൂടെ പുറം ലോകത്തെ അറിയിക്കുക, ബോംബ് ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്കായിരുന്നു 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമായിരുന്നു പുരസ്കാരം. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയായിരുന്നു‌ നര്‍ഗിസ്.


TAGS :

Next Story