Quantcast

'നെതന്യാഹുവിനെ പിന്തുണക്കുന്ന കമൻറുകളെല്ലാം ഹിന്ദിയിൽ; ഹിബ്രുവിലുള്ളത് രാജിയാവശ്യം'; പരിഹസിച്ച് ചരിത്രകാരൻ

പരമ്പരാഗത നിലപാടിന് വ്യത്യസ്തമായി ഇന്ത്യൻ ഭരണകൂടം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹിന്ദുത്വവാദികളും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പിന്തുണയാണ് നൽകുന്നത്

MediaOne Logo

Web Desk

  • Published:

    11 Oct 2023 11:46 AM GMT

Orel Beilinson, a historian and professor at Yale University, said the comments supporting Israeli Prime Minister Benjamin Netanyahu were all in Hindi, while those in Hebrew called for his resignation.
X

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണക്കുന്ന കമൻറുകളെല്ലാം ഹിന്ദിയിലാണെന്നും ഹിബ്രുവിലുള്ളത് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതാണെന്നും ചരിത്രകാരനും യാലെ സർവകലാശാല ചരിത്രാധ്യാപകനുമായ ഒരേൽ ബെയ്‌ലിൻസൺ. നെതന്യാഹുവിനെതിരെയുള്ള ഇസ്രായേൽ പൗരന്മാരുടെ അമർഷം എക്‌സിലാണ് അദ്ദേഹം തുറന്നുകാട്ടിയത്.

'നെതന്യാഹു ട്വീറ്റ് ചെയ്യുമ്പോഴെല്ലാം ഹീബ്രു ഭാഷയിലുള്ള മിക്ക കമന്റുകളും അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി കൂട്ടുന്നതാണ്, പിന്തുണ നൽകുന്ന കമന്റുകൾ ഹിന്ദിയിലാണ് വരുന്നത്, ഇവ ആഗോളവത്ക്കരണത്തിന്റെ ഏറ്റവും മണ്ടൻ ഉപോൽപ്പന്നങ്ങളിൽ ഒന്നാണ്' എക്‌സിൽ ബെയ്‌ലിൻസൺ കുറിച്ചു.

ടെൽ അവീവ് സർവകലാശാലയിൽ നിന്ന് ജനറൽ ഹിസ്റ്ററിയിൽ ബിഎ(2019)യും യാലേ സർവകലാശാലയിൽ നിന്ന് റഷ്യൻ ആൻഡ് ഈസ്‌റ്റേൺ യൂറോപ്യൻ ഹിസ്റ്ററിയിൽ എംഎയും എംഫിലും (2021) നേടിയയാളാണ് ബെയ്‌ലിൻസൺ.

അതേസമയം, ഫലസ്തീനെതിരെയുള്ള യുദ്ധത്തിൽ തങ്ങൾ ഇസ്രായേലിനൊപ്പമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പരമ്പരാഗത നിലപാടിന് വ്യത്യസ്തമായി ഭരണകക്ഷി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹിന്ദുത്വവാദികളും സമൂഹ മാധ്യമങ്ങളിൽ വമ്പൻ പിന്തുണയാണ് നൽകുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഫോണിൽ ബന്ധപ്പെട്ടതായും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹം പങ്കുവെച്ചതായും പറഞ്ഞു.

'ഫോൺ വിളിക്കുകയും നിലവിലെ അവസ്ഥകൾ വ്യക്തമാക്കുകയും ചെയ്തതിന് ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറയുന്നു, ഈ ദുഷ്‌കര സമയത്ത് ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും. എല്ലാ രൂപത്തിലുള്ള ഭീകരതയെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ മിന്നാലാക്രമണത്തിൽ നരേന്ദ്ര മോദി നേരത്തെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Orel Beilinson, a historian and professor at Yale University, said the comments supporting Israeli Prime Minister Benjamin Netanyahu were all in Hindi, while those in Hebrew called for his resignation.

TAGS :

Next Story