Quantcast

റമദാൻ കിറ്റും പള്ളികളിലേക്ക് സിമന്റും വിതരണം ചെയ്ത് സിഖ് വ്യാപാരി

വിവിധ പള്ളികളിലേക്കായി പാര്‍ലാത് സിങ് വിരിപ്പുകളും സംഭാവന ചെയ്തിരുന്നതയി നാട്ടുകാര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    18 April 2022 11:43 AM GMT

റമദാൻ കിറ്റും പള്ളികളിലേക്ക് സിമന്റും വിതരണം ചെയ്ത് സിഖ് വ്യാപാരി
X

പെഷവാർ: നോമ്പുതുറക്കാനുള്ള വിഭവങ്ങളടക്കം മുസ്‌ലിംകൾക്ക് റമദാൻ കിറ്റ് വിതരണം ചെയ്ത് സിഖ് വ്യാപാരി. പാകിസ്താനിലെ ഖൈബർ പക്തുൻഖ്വായിലാണ് സംഭവം. മതസൗഹാർദം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിർന്നതെന്ന് തിറാ താഴ്‍വരയില്‍നിന്നുള്ള വ്യാപാരിയായ പാർലാത് സിങ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് നൂറുകണക്കിന് റമദാൻ കിറ്റുകൾ പാർലാത് സിങ് വിതരണം ചെയ്തതെന്ന് പാക് മാധ്യമമായ ദ എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. 200 കി.ഗ്രാം ഈത്തപ്പഴവും കിലോകണക്കിനു പഞ്ചസാരയുമാണ് കിറ്റിലുണ്ടായിരുന്നത്. ഇതോടൊപ്പം മൂന്നു പള്ളികളുടെ നിർമാണത്തിനായി ചാക്കുകണക്കിന് സിമന്റും ഇദ്ദേഹം സംഭാവന ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിവിധ പള്ളികളിൽ വിരിക്കാനായി കോസടികളും ഇദ്ദേഹം സംഭാവന ചെയ്തിരുന്നു.

പാർലാത് സിങ്ങിന്റെ പ്രവൃത്തിയെ പ്രദേശത്തെ വ്യാപാരി സംഘടനാ പ്രസിഡന്റ് ഹാജി ഷേർ മുഹമ്മദ് അഫ്രീദി സ്വാഗതം ചെയ്തു. ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യുക മാത്രമല്ല, പ്രദേശത്തെ പള്ളികളുടെ നിർമാണത്തിന് ആവശ്യമായ സിമന്റുകളും അദ്ദേഹം സംഭാവന ചെയ്തിരുന്നു. സിഖ് സമൂഹം പാകിസ്താന്റെ അവിഭാജ്യ ഘടകമാണെന്നും ഹാജി ഷേര്‍ മുഹമ്മദ് അഫ്രീദി കൂട്ടിച്ചേർത്തു.

Summary: Pak Sikh trader distributes 'Ramadan package' to promote religious harmony

TAGS :

Next Story