Quantcast

എന്നെ അറസ്റ്റ് ചെയ്യൂ..ജയിലിലെങ്കിലും ആഹാരം കിട്ടുമല്ലോ; ലോക്ഡൗണ്‍ വലച്ച ഷാങ്ഹായിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍

ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വലഞ്ഞുകൊണ്ടിരിക്കുകയാണ് ജനങ്ങള്

MediaOne Logo

Web Desk

  • Published:

    14 April 2022 7:31 AM GMT

എന്നെ അറസ്റ്റ് ചെയ്യൂ..ജയിലിലെങ്കിലും ആഹാരം കിട്ടുമല്ലോ; ലോക്ഡൗണ്‍ വലച്ച ഷാങ്ഹായിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍
X

ചൈന: കോവിഡ് വ്യാപനം മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ച ചൈനയിലെ ഷാങ്ഹായ് നഗരം പട്ടിണിയുടെ പടുകുഴിയിലാണ്. അടച്ചുപൂട്ടല്‍ മൂലം വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഇവിടെ. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വലഞ്ഞുകൊണ്ടിരിക്കുകയാണ് ജനങ്ങള്‍.

പട്ടിണിമൂലം ഒരാൾ കോവിഡ് ലോക്ഡൗണ്‍ ലംഘിച്ച ഒരു ഷാങ്ഹായി നിവാസി തന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ജയിലിലെങ്കിലും കുറച്ചു ആഹാരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍ അറസ്റ്റ് ആവശ്യപ്പെട്ടത്. കോവിഡ് ബാധിച്ച ഒരാളെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റിയപ്പോള്‍ തിരിച്ചെത്തിയ അയാള്‍ തന്‍റെ വളര്‍ത്തുമൃഗത്തെ മര്‍ദിച്ചാണ് നിരാശ പ്രകടിപ്പിച്ചത്. വളരെയധികം ദയനീയമായ സംഭവങ്ങളാണ് ഷാങ്ഹായ് നഗരത്തില്‍ നിന്നും അനുദിനം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 26 ദശലക്ഷം ആളുകളാണ് ലോക്ഡൗണ്‍ മൂലം വീടിനുള്ളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്.

2019 അവസാനത്തില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ വൈറസ് വ്യാപനം തടയാന്‍ ചൈനയുടെ വാണിജ്യ ഹബ് കൂടിയായ ഷാങ്ഹായ് നഗരം വലിയ സമ്മര്‍ദത്തിലാണ്. കര്‍ശന നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ അവശ്യസാധനങ്ങള്‍ പോലും ലഭിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ജനാലക്കരികിലും ബാല്‍ക്കണികളിലും നിന്ന് ആളുകള്‍ നിലവിളിക്കുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

TAGS :

Next Story