Quantcast

അക്രമകാരിയായി ധ്രുവക്കരടി; അമ്മയും ഒരുവയസുള്ള മകനും കൊല്ലപ്പെട്ടു

30 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് പ്രദേശവാസികള്‍

MediaOne Logo

Web Desk

  • Published:

    20 Jan 2023 8:01 AM GMT

Polar bear, polar bear attack,Alaska, US,Alaska scientists, US Geological Survey
X

അലാസ്‌ക: പൊതുവെ ശാന്തസ്വഭാക്കാരായി കണക്കാക്കുന്ന ജീവികളിലൊന്നാണ് ധ്രുവക്കരടി. ഇവ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ വളരെ അപൂർവമായിട്ടാണ് റിപ്പോർട്ട് ചെയ്യാറ്. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ അലാസ്‌കയിൽ നിന്ന് വന്ന വാർത്ത ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. അമ്മയെയും ഒരു വയസുള്ള മകനെയും ധ്രുവക്കരടി ആക്രമിച്ചു കൊന്നു.

മ്യോമിക്( 24) മകൻ ക്ലൈഡ് ഒങ്ടോവസ്രുക്ക് എന്നിവരാണ് ധ്രുവക്കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു സ്‌കൂളിന്റെ മുന്നിൽവെച്ചായിരുന്നു ധ്രുവക്കരടിയുടെ ആക്രമണമെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണ് അലാസ്‌ക. കുഞ്ഞിനെയുമായി നടക്കുകയായിരുന്ന യുവതിയുടെ മുന്നിലേക്ക് കരടി മഞ്ഞിൽ നിന്ന് ധ്രുവക്കരടി ഉയർന്നുവരികയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയ അമ്മയെയും മകനെയും കരടി ക്രൂരമായി ആക്രമിച്ചു.

ധ്രുവക്കരടികളെ ആവാസകേന്ദ്രമാണ് അലാസ്‌ക.എന്നാൽ 30 വർഷത്തിനിടെ ആദ്യമായാണ് ധ്രുവക്കരടി ആളുകളെ ആക്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണം കണ്ട നാട്ടുകാർ കരടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ പ്രദേശവാസിയായ ഒരാൾ കരടിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.

കനത്ത മഞ്ഞുവീഴ്ചയായതിനാൽ മരിച്ച യുവതിയുടെ വീട്ടിൽ വൈദ്യുതിയില്ലായിരുന്നു. ആ കാരണം കൊണ്ട് സമീപത്തെ സ്‌കൂളിൽ അവരുടെ കുടുംബം താമസിച്ചുവരികയായിരുന്നു. ഇവിടെ നിന്ന് അടുത്തുള്ള ആരോഗ്യക്ലിനിക്കിലേക്ക് മകനെയും കൊണ്ട് പോകുമ്പോഴാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുമൂടിയതിനാൽ മുന്നിലെ കാഴ്ചകൾ കാണാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അലാസ്‌കയിലെ പ്രധാന നഗരമായ നോമിൽ നിന്നും 161 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന വെയിൽസ് ഗ്രാമം. 2008 ല്‍ ധ്രുവക്കരടിയെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും സമുദ്ര സസ്തനി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും മഞ്ഞുപാളികളുടെ മാറ്റവും ധ്രുവക്കരടികളെ സാരമായി ബാധിക്കുന്നുണ്ടെന്നും അത് അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. ആവാസവ്യവസ്ഥയിൽ വന്ന മാറ്റങ്ങളാണ് ധ്രുവക്കരടികള്‍ ആക്രമാസക്തമാകുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story